ഇപിക്കെതിരെയുള്ള പരാതി പിണറായിയുടെ നിർദ്ദേശപ്രകാരമാണെന്നും പിണറായിയോട് അകന്നതാണ്
എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ചിറകരിയാൻ തീരുമാനിച്ചതെന്നും മുസ്ലീം ലീഗ് നേതാവ് കെ എം ഷാജി. പിണറായിക്ക് എതിരെ നിൽക്കുന്നവരുടെ അവസ്ഥയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വയനാട് അഞ്ചാം മൈൽ കെല്ലൂരിൽ മുസ്ലീം ലീഗ് അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു കെ എം ഷാജി.