പടിഞ്ഞാറേക്ക് ഒഴുകി ഒടുവില്‍ കടലില്‍ ചേരേണ്ടേ പുഴയെ തടഞ്ഞ് നിര്‍ത്തി കിഴക്കോട്ട് തിരിച്ചു വിട്ടതിന്റെ ചരിത്രമാണ് മുല്ലപ്പെരിയാറിന്റേത്. ഒരു നദീതടത്തില്‍ നിന്നും മറ്റൊരു നദീതടത്തിലേക്കുള്ള പുഴയുടെ മാറ്റം. ഒരു പക്ഷേ ലോകത്തെ ആദ്യ പരീക്ഷണമായിരുന്നിരിക്കണം മുല്ലപ്പെരിയാറിലേത്. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ചരിത്രവും വര്‍ത്തമാനവും പരിശോധിക്കുകയാണ് ‘മുല്ലപ്പെരിയാറിന്റെ കഥ’ എന്ന ഈ പുസ്തകത്തില്‍. എം.ജെ ബാബു. സൈന്ധവ ബുക്സ്. വില 161 രൂപ.