കൊച്ചി ലൂർദ് ആശുപത്രിയിലെ പരിപാടികളിൽ നിന്ന് ഗതാഗത മന്ത്രി ആന്റണി രാജു പിന്മാറി എന്ന വാർത്ത തെറ്റെന്ന് ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ. അദ്ദേഹം ഉദ്ഘാടനം ചെയ്യാമെന്നേറ്റിരുന്ന പരിപാടിയിൽ നിന്ന് അദ്ദേഹം മാറിയത് ഇന്ന് കൊച്ചിയിൽ അദ്ദേഹത്തിന് വളരെയധികം തിരക്കിട്ട പരിപാടികൾ ഉണ്ടായിരുന്നതുകൊണ്ടാണെന്നും ഫാ. ഷൈജു തോപ്പിൽ പറഞ്ഞു. തിരക്കുണ്ടെന്നും പരിപാടിയിൽ എത്താൻ കഴിയില്ലെന്നും മന്ത്രി അറിയിച്ചിരുന്നു എന്നും അതുകൊണ്ടാണ് ആശുപത്രിയിലെ പരിപാടിക്കായി മറ്റ് അതിഥികളെ തീരുമാനിച്ചതെന്നും ആശുപത്രി ഡയറക്ടർ പറഞ്ഞു.
എന്നാൽ ഇന്ന് തന്നെ കൊച്ചിയിൽ നടന്ന മറ്റൊരു പരിപാടിയിൽ കേരള കണ്‍സ്യൂമര്‍ പ്രൊട്ടക്ഷൻ അവാര്‍ഡ് ലൂര്‍ദ് ആശുപത്രിക്ക് ഗതാഗതമന്ത്രി സമ്മാനിച്ചിരുന്നുവെന്നും ഫാദര്‍ ഷൈജു അഗസ്റ്റിൻ തോപ്പിൽ പറഞ്ഞു.