ഹൈബിക്ക് പിന്നാലെ അടൂർ പ്രകാശിനും സോളാർ പീഡനക്കേസിൽ ക്ലീൻ ചിറ്റ്
ഹൈബി ഈഡനു പിന്നാലെ അടൂർ പ്രകാശിനും സോളാർ പീഡനക്കേസിൽ ക്ലീൻ ചിറ്റ്.
സോളാർ പീഡന കേസിൽ അടൂർ പ്രകാശിനെ കുറ്റവിമുക്തനാക്കി സിബിഐ. കോടതിയിൽ റിപ്പോർട്ട് നൽകി.
പത്തനംതിട്ട സ്റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. ബംഗ്ലൂരിവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും അടൂർ പ്രകാശിനെതിരെ ആരോപണമുണ്ടായിരുന്നു.
അടൂർ പ്രകാശ് മന്ത്രിയായിരുന്നപ്പോൾ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. എന്നാൽ ആരോപണങ്ങൾ തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നാണ് സിബിഐ കണ്ടെത്തൽ.
ബംഗ്ലൂരിൽ അടൂർ പ്രകാശ് ഹോട്ടൽ റൂ എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഡിയത്തിലെ പീഡന പരാതിക്കും തെളിവില്ലെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്.
പീഡന കേസിൽ തെളിവില്ലെന്ന് കണ്ടെത്തി ഹൈബി ഈഡൻ എംപിക്ക് സിബിഐ നേരത്തെ ക്ലീൻ ചിറ്റ് നൽകിയിരുന്നു.