മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ദേശീയതലത്തിൽ പ്രതിരോധ പ്രചാരണം നടത്താൻ ബി.ജെ.പി തീരുമാനിച്ചു. എസ്ഐആർ നടപടി അനിവാര്യമായിരുന്നു എന്ന് രാജ്യത്തുടനീളം ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടി നേതാക്കൾക്ക് നിർദ്ദേശം നൽകും. പാർലമെന്റ് സമ്മേളനത്തിൽ വിഷയം സംബന്ധിച്ച് വിശദമായ ചർച്ച ഉറപ്പാക്കുമെന്നും, നടക്കില്ലെന്ന് തോന്നിയിരുന്ന എസ്ഐആർ ഏതാണ്ട് പൂർത്തിയാക്കാൻ സാധിച്ചത് ഗ്യാനേഷ് കുമാറിന്റെ പ്രവർത്തന മികവ് കൊണ്ടാണെന്നുമാണ് ഉന്നത സർക്കാർ വൃത്തങ്ങളുടെ വിലയിരുത്തൽ.
ഗ്യാനേഷ് കുമാറിന് പൂർണ്ണ പിന്തുണ നൽകാൻ കേന്ദ്ര സർക്കാർ
