ദില്ലിയിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. ഇന്നലെ നടന്ന പ്രതിഷേധ മാർച്ചിൽ പങ്കെടുക്കവേ കസ്റ്റഡിയിലെടുത്ത പിണറായി വിജയൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കളോട് പൊലീസ് ഇടപെട്ടത് അതിക്രൂരമായിട്ടാണെന്നും, ബ്രിട്ടീഷ് ഭരണകൂടം പോലും ചെയ്യാത്ത രീതിയിൽ ക്രൂരമായാണ് ഡൽഹി പൊലീസ് പ്രതിഷേധക്കാരോട് ഇടപെടുന്നത്, മൂന്നര മണിക്കൂറോളം ഭക്ഷണവും മരുന്നും നൽകാതെയാണ് പിണറായിയെ പൊലീസ് നഗരം ചുറ്റിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാസഖ്യത്തിന്റെ ഭാഗമായും ഒറ്റയ്ക്കും സിപിഎം പ്രതിഷേധിക്കുമെന്നും എംഎ ബേബി കൂട്ടിച്ചേർത്തു.
ദില്ലിയിൽ ഇന്നും ശക്തമായ പ്രതിഷേധം തുടരുമെന്ന് എം എ ബേബി
