ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് കോക്ക്റോച്ച് ജനതാ പാർട്ടിയും ഇടത് വിദ്യാർത്ഥി സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി ഡൽഹിയിൽ ആയിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെയോടെയാണ് കൂട്ട കസ്റ്റഡി നടപടികൾ നടന്നത് വെള്ളിയാഴ്ച അർദ്ധരാത്രി വരെ ലഭിച്ച കണക്കുകൾ പ്രകാരം കസ്റ്റഡിയിലായവരിൽ 250-ഓളം പേർ സൗത്ത് ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ളവരാണ്. 2020-ലെ പൗരത്വ ഭേദഗതി നിയമവിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഷഹീൻ ബാഗ് പ്രദേശത്ത് നിന്നാണ് കൂടുതൽ ആളുകളെ പോലീസ് കരുതൽ തടങ്കലിലാക്കിയത്.
ഡൽഹിയിൽ ആയിരത്തിലധികം പേർ കസ്റ്റഡിയിൽ
