കരിങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യൻ നാവികരും സുരക്ഷിതരാണെന്നും ഇവരിൽ ഒരാൾക്ക് വൈദ്യസഹായം നൽകിവരുന്നതായും റൊമാനിയയിലെ ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞദിവസമാണ് കരീബിയൻ രാജ്യമായ സെയ്ന്റ് കിറ്റ്സ് ആൻഡ് നെവിസിന്റെ പതാകയുള്ള എംവി റോയാഡ് മമ്മാഡോവ് എന്ന കപ്പലിന് നേരേ കരിങ്കടലിൽ ആക്രമണമുണ്ടായത്. കരീബിയൻ രാജ്യത്തിന്റെ പതാകയുള്ള കപ്പലാണെങ്കിലും ഇത് തുർക്കിയിലെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്.
കരിങ്കടലിൽ ആക്രമിക്കപ്പെട്ട കപ്പലിലെ ഇന്ത്യക്കാർ സുരക്ഷിതർ
