2 47

ഓഹരി വിപണിയില്‍ കനത്ത തകര്‍ച്ച. സെന്‍സെക്സ് 1124 പോയിന്റ് നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിലവില്‍ സെന്‍സെക്സ് ആറുമാസത്തെ താഴ്ന്ന നിലയിലാണ്. നിഫ്റ്റി 22,800 എന്ന സൈക്കോളജിക്കല്‍ ലെവലിന് താഴെയാണ്. വിപണി ഇടിഞ്ഞതോടെ നിക്ഷേപകര്‍ക്ക് 7.41 ലക്ഷം കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഒന്നടങ്കം വിപണി മൂല്യം 474.47 ലക്ഷം കോടിയായാണ് താഴ്ന്നത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 108 ഡോളറിന് മുകളിലാണ്. ലോകത്തെ മൂന്നാമത്തെ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയെ എണ്ണവില വര്‍ധന കാര്യമായി ബാധിക്കും. ഇറക്കുമതി ചെലവ് വര്‍ധിക്കുന്നത് പണപ്പെരുപ്പനിരക്ക് ഉയരാന്‍ ഇടയാക്കിയേക്കും. റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *