കൊച്ചി ആസ്ഥാനമായ പൊതുമേഖലാ കപ്പല്‍ നിര്‍മാണ കമ്പനിയായ കൊച്ചിന് ഷിപ്പ്യാര്ഡ് ലിമിറ്റഡ് നെതര്‍ലന്‍ഡ്സ് ആസ്ഥാനമായ കപ്പല്‍ രൂപകല്പന, എന്‍ജിനീയറിംഗ് കമ്പനിയായ കോണോഷിപ്പ് ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ് ബി.വിയില്‍ 23 ശതമാനം ഓഹരി സ്വന്തമാക്കുന്നു. ഇതിനായി കോണോഷിപ്പിന്റെ ഓഹരിയുടമകളുമായി കൊച്ചിന് ഷിപ്പ് യാര്‍ഡ് വിവിധ കരാറുകളില്‍ ഒപ്പുവച്ചു. കോണോഷിപ്പിലെ 23 ശതമാനം ഓഹരിക്കായി 23 ലക്ഷം യൂറോ (25 കോടി ഇന്ത്യന്‍ രൂപ) കൊച്ചിന് ഷിപ്പ്യാര്ഡ് പണമായി നല്‍കും. രണ്ട് മാസത്തിനുള്ളില്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. യൂറോപ്യന്‍ തീരദേശ, ഹ്രസ്വദൂര കപ്പല്‍ഗതാഗത മേഖലയിലേക്ക് സാന്നിധ്യം വിപുലീകരിക്കുകയാണ് നിക്ഷേപത്തിലൂടെ കൊച്ചിന് ഷിപ്പ്യാര്ഡ് ലക്ഷ്യമിടുന്നത്. കൊച്ചിന് ഷിപ്പ്യാര്ഡിന് യൂറോപ്പിലേക്കുള്ള വളര്‍ച്ച വാതിലുകളാണ് പുതിയ നിക്ഷേപത്തിലൂടെ കൈവരുന്നത്.
