Untitled design 2026 09 24T153646.887

മന്ത്രി കെ മുരളീധരനും ദേവസ്വം ബോർഡ് പ്രസിഡന്‍റും തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നതിന്‍റെ ഭാഗമായി കൂടിക്കാഴ്ച നടത്തും. അരവണ പ്ലാന്‍റ് നവീകരണം എപ്പോള്‍ തീ‍ർക്കാനാകുമെന്നതടക്കമുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ കെ ജയകുമാർ വിശദീകരിക്കും. ഇന്നലെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി കെ മുരളീധരനെയും ജയകുമാറിനെയും പ്രത്യേകം കണ്ടിരുന്നു. ശബരിമലയിലെ പ്രതിസന്ധി ഉണ്ടാക്കുന്നത് ബോർഡ് ആണെന്ന് കുറ്റപ്പെടുത്തുന്ന ദേവസ്വംമന്ത്രി മണ്ഡലകാലം നടത്താൻ ബദല്‍ സംവിധാനം ഏർപ്പെടുത്തുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ മുഖ്യമന്ത്രി പിന്തുണച്ചിരുന്നില്ല. ദേവസ്വം ബോർഡില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച മുഖ്യമന്ത്രി പ്രശ്നങ്ങള്‍ സമവായത്തിലൂടെ പരിഹരിക്കുമെന്ന നിലപാടിലാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *