മലയാള സിനിമയില്‍ ഒരു പിടി മികച്ച ചിത്രങ്ങള്‍ ഒരുക്കിയ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡാന്‍സാഫ്’. ഷൈന്‍ ടോം ചാക്കോ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. തലയില്‍ തൊപ്പി ധരിച്ച് മുഖം കുനിച്ചു നിന്ന് പിസ്റ്റള്‍ ലോഡ് ചെയ്യുകയാണ് പോസ്റ്ററില്‍ ഷൈന്‍ ടോം ചാക്കോ. ലഹരി വിരുദ്ധ പോരാട്ടത്തിനായി കേരള സര്‍ക്കാര്‍ രൂപം കൊടുത്ത ഒരു വിഭാഗമാണ് ഡാന്‍സാഫ്. ഈ സംഘത്തിന്റെ ടീം ക്യാപ്റ്റനാണ് ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ അവതരിപ്പിക്കുന്ന കഥാപാത്രം. ഉണ്ണി ലാലു, അരുണ്‍, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ജിയോ ബേബി, ശാന്തി കൃഷ്ണ, സൂര്യ കൃഷ്, ജെയ്സ് ജോസ്, നവാസ് വള്ളിക്കുന്ന്, കലാമണ്ഡലം പാര്‍വ്വതി, പ്രശസ്ത സോഷ്യല്‍ മീഡിയ താരം ജീവ ജോസഫ്, ജയേഷ് പുന്നശ്ശേരി, അങ്കിത്, അമല്‍, സുല്‍ത്താന്‍, രാഹുല്‍, സതീഷ് നമ്പ്യാര്‍, മിന്നല്‍ രെജി, അഫ്രിന് കല്ലന്, വിനോദ് ആന്റണി, ചൈത്ര പര്‍വീണ്‍, ആതിര പട്ടേല്‍, ആരതി വിശ്വനാഥ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
ഷൈന്‍ ടോം ചാക്കോ നായകനായ ‘ഡാന്‍സാഫ്’ ഫസ്റ്റ് ലുക്ക്
