യുഡിഎഫ് സര്‍ക്കാരിന്റെ പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര നൂറു ദിനം പൂര്‍ത്തിയാക്കി. 12 കോടിയിലധികം സൗജന്യ യാത്ര ഓര്‍ഡിനറി ബസ്സുകളിലൂടെ നടന്നുവെന്നാണ് ഗതാഗത വകുപ്പിന്റെ കണക്ക്. സെപ്റ്റംബര്‍ 19 വരെ 12.54 കോടിയുടെ സൗജന്യ യാത്ര നടന്നുവെന്ന് ഗതാഗതവകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. പണം നല്‍കിയാണ് യാത്ര ചെയ്തിരുന്നെങ്കില്‍ 266.53 കോടി രൂപയുടെ വരുമാനം. സൗജന്യ യാത്രയ്ക്ക് പുറമേ എ ഐ സഹായത്തോടെയുള്ള ടിക്കറ്റ് ബുക്കിംഗ്, കൂടുതല്‍ അന്തര്‍ സംസ്ഥാന കെഎസ്ആര്‍ടിസി സര്‍വീസുകള്‍, ഊബറുമായി സഹകരിച്ചുള്ള പദ്ധതി തുടങ്ങിയവയും ഈ കാലയളവില്‍ കെഎസ്ആര്‍ടിസി നടപ്പിലാക്കിയിട്ടുണ്ട് . ഇനി സര്‍ക്കാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നത് സ്വകാര്യ ബസ് മേഖലയിലെ പ്രശ്‌നങ്ങളാണ്.
നൂറു ദിനം പൂര്‍ത്തിയാക്കി പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര
