അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങളായ സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായി ട്രൂത്ത് സോഷ്യലിലൂടെ ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. വ്യാജവാർത്തകൾ തുടർച്ചയായി നൽകുന്നുവെന്നാണ് വിശദീകരണം. New York Times, Washington Post എന്നിവയ്ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് വിലക്കിൽ സിഎൻഎൻ പ്രതികരിക്കുന്നത്. ട്രംപിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടത്തിനും മാധ്യമ സ്ഥാപനങ്ങൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്.
അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്
