വനിതാ ഏഷ്യ കപ്പ് ഫൈനലില്‍ ജയിച്ച ഇന്ത്യന്‍ ടീം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡ് മേധാവിയുമായ മൊഹ്സിന്‍ നഖ്വിയില് നിന്ന് ട്രോഫി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടർന്ന് ഔദ്യോഗിക ട്രോഫി ദാനച്ചടങ്ങ് നടന്നില്ല. ഇതേ തുടർന്ന് നഖ്വി സ്റ്റേഡിയം വിടുമ്പോള്‍ ട്രോഫി ചോര്‍ നഖ്വി എന്ന് വിളിച്ചാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ അദ്ദേഹത്തെ യാത്രയാക്കിയത്. നഖ്വിയില് നിന്ന് ട്രോഫി സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം ബിസിഐയുടേതാണെന്ന് മത്സരത്തിന് ശേഷം ഇന്ത്യന്‍ പരിശീലകന് അമോല്‍ മുംജുന്ദര്‍ സ്ഥിരീകരിച്ചു.
പാക് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് മൊഹ്സിന്‍ നഖ്വിയെ പരിഹസിച്ച് ഇന്ത്യന്‍ ടീം ആരാധകര്‍
