amala

തൃശ്ശൂർ: മെഡിക്കൽ വിദ്യാഭ്യാസത്തിലും ഗവേഷണത്തിലും അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനായി തൃശ്ശൂർ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും വിയറ്റ്നാമിലെ ബുവോൻ മാ തുവോട്ട് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസിയും (ബി.എം.യു.) ധാരണാപത്രത്തിൽ ഒപ്പുവച്ചു.

മെഡിക്കൽ വിദ്യാഭ്യാസത്തിലെ മികച്ച രീതികൾ പരസ്പരം കൈമാറാനും ആരോഗ്യരംഗത്തെ പുതിയ അറിവുകളും നൈപുണ്യങ്ങളും വികസിപ്പിക്കാനും സഹകരണം ലക്ഷ്യമിടുന്നു. ഇന്ത്യയും വിയറ്റ്നാമും തമ്മിലുള്ള അക്കാദമിക ബന്ധം വിപുലപ്പെടുത്തുന്നതോടൊപ്പം ഇരുസ്ഥാപനങ്ങളുടെയും ആഗോള സഹകരണ പ്രവർത്തനങ്ങളിൽ പുതിയ ചുവടുവയ്പ്പാണ് ഈ ധാരണാപത്രം. ബിഎംയു യൂണിവേഴ്സിറ്റി റെക്ടർ ഡോ.കോ ടീൻ ഡക്കും അമല മെഡിക്കൽ കോളേജ് ഡയറക്ടർ റവ. ഫാ. ജൂലിയസ് അറക്കൽ സി എം ഐ, അസോസിയേറ്റ്  ഡയറക്ടർ ഡോ. ഫാ. ആന്റണി  മണ്ണുമ്മൽ സി എം ഐ,  ചീഫ് റിസർച്ച് അഡ്മിനിസ്ട്രേറ്റർ ഡോ. ജോബി തോമസ് , സീനിയർ സയന്റിസ്റ്റ് ഡോ. കായിൻ വടക്കൻ എന്നിവർ  ചടങ്ങിൽ  സന്നിഹിതരായിരുന്നു.

ഫോട്ടോ അടിക്കുറിപ്പ്: അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസും വിയറ്റ്നാമിലെ ബുവോൻ മാ തുവോട്ട് യൂണിവേഴ്സിറ്റി ഓഫ് മെഡിസിൻ ആൻഡ് ഫാർമസിയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവയ്ക്കൽ ചടങ്ങിൽ പങ്കെടുത്ത പ്രതിനിധികൾ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *