3 6

പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘ഖലീഫ’ 50 കോടി ക്ലബില്‍. ചിത്രത്തിലെ നായക കഥാപാത്രമായ ആമിര്‍ അലിയായുള്ള പൃഥ്വിരാജ് സുകുമാരന്റെ മികച്ച പ്രകടനമാണ് ഖലീഫയുടെ ഹൈലൈറ്റ്. മാമ്പറക്കല്‍ അഹമ്മദ് അലി എന്ന കഥാപാത്രമായി അതിഥി വേഷത്തിലെത്തുന്ന മോഹന്‍ലാല്‍, ഐവര്‍ അലക്‌സാണ്ടര്‍ എന്ന അതിഥി കഥാപാത്രമായി എത്തുന്ന ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും ചിത്രത്തിന് വലിയ പ്രേക്ഷക സ്വീകാര്യത സമ്മാനിച്ചിരുന്നു. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ്, തെലുങ്ക് താരം മാളവിക ശര്‍മ്മ, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, മോഹിനി, സഞ്ജു ശിവറാം, ശിവജിത്, സുദീപ്, ഷമ്മി തിലകന്‍, വൈഷ്ണവി, റുഷിന്‍, ആനന്ദ് മന്മഥന്‍, ഡോണ്‍ മൈക്കല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മോഹന്‍ലാല്‍ ആണ് രണ്ടാം ഭാഗത്തിലെ നായകന്‍.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *