പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ഥാറിന്റെ മൂന്ന് ഡോറുള്ള അപ്ഡേറ്റ് വേര്‍ഷന്‍ ഉടന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഥാര്‍ ഫെയ്സ്ലിഫ്റ്റിന്റെ പരീക്ഷണയോട്ടത്തിനിടെ ഇതിന്റെ പുതിയ ചിത്രങ്ങള്‍ പുറത്തുവന്നു. പുതിയ വേര്‍ഷനില്‍ പുതിയ ഫ്രണ്ട് ഗ്രില്‍ വരാന്‍ സാധ്യതയുണ്ട്. വട്ടത്തിലുള്ള എല്‍ഇഡി ഹെഡ് ലാമ്പുകള്‍ക്ക് ഇരുവശത്തുമായി നല്‍കിയിരിക്കുന്ന പുതിയ ഫൈവ് സ്ലോട്ട് ഡിസൈനാണ് ഏറ്റവും വലിയ പ്രത്യേകത. മുന്‍വശത്തെ ഫെന്‍ഡറുകള്‍ പരിഷ്കരിച്ചിട്ടുണ്ട്. ഇതില്‍ പൊസിഷന്‍ ലാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്. പുതിയ 5 സ്പോക്ക് അലോയി വീല്‍ ആണ് മറ്റൊരു പ്രത്യേകത. നിലവിലുള്ള അതേ എന്ജിന്, ട്രാന്സ്മിഷന് ഓപ്ഷനുകള്‍ തന്നെയാകും ഇതിലും. 2.0 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ഇവ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്.
