മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ ഡോ. കൃഷ്ണ പ്രിയദര്‍ശന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആലി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. നിന്നരികില്‍ ഞാനെത്താം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് കൃഷ്ണ പ്രിയദര്‍ശന്‍ തന്നെയാണ്. കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍ ആണ് സം?ഗീത സംവിധാനം. കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാനും സരിത രാജീവും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഇന്നാണ് ചിത്രത്തിന്റെ റിലീസ്. മലയാളത്തിലും തമിഴിലും ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനുണ്ട്. ഗാനരചന ഡോ. കൃഷ്ണ പ്രിയദര്‍ശന്‍, സംഗീതം കിളിമാനൂര്‍ രാമവര്‍മ്മ തമ്പുരാന്‍, സുരേഷ് എരുമേലി, രതീഷ് റോയ്, ആര്‍ ആര്‍ ബ്രദേഴ്‌സ്, ശ്രദ്ധ പാര്‍വ്വതി. പ്രജിന്‍ പത്മനാഭന്‍, സൗരവ് ശ്യാം, കൃഷ്ണപ്രസാദ്, ഡോ. രജിത് കുമാര്‍, കൈലാഷ്, ജോബി, സുരേഷ് തിരുവല്ല, മാസ്റ്റര്‍ മന്‍ഹര്‍, റഫീഖ് ചൊക്ലി, ജോബിസ് ചിറ്റിലമ്പള്ളി, ഷാജി പുഷ്പാംഗദന്‍, ആകര്‍ഷ്, ജസീര്‍, രാജേഷ് ബി കെ, ഗോകില, ലത ദാസ്, ശ്രുതി, മണക്കാട് ലീല, കൃഷ്ണപ്രിയ എന്നിവര്‍ അഭിനയിക്കുന്നു.
‘ആലി’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം
