ഒരു ദശാബ്ദത്തിനിടയില്‍ ആദ്യമായി ലോഗോ പരിഷ്കരിച്ച് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഫോട്ടോ ഷെയറിങ് പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം. ആപ്പിന്റെ പരിചിതമായ മള്‍ട്ടികളര്‍ ക്യാമറ ഐക്കണിന് മാറ്റമില്ല. ആപ്പിന്റെ മുകളില്‍ കാണുന്ന വേഡ്മാര്‍ക്കിന് മാത്രമാണ് മെറ്റ പുതിയ രൂപം നല്‍കിയിരിക്കുന്നത്. അതിനിടെ പുതിയ രൂപമാറ്റം സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണമാണ് സൃഷ്ടിക്കുന്നത്. പുതിയ വേഡ്മാര്‍ക്ക് കൂടുതല്‍ വ്യക്തതയുള്ളതും ആധുനികവുമാണെന്ന് മെറ്റ അവകാശപ്പെടുന്നു. എന്നാല്‍ പുതിയ അക്ഷരവിന്യാസം ആപ്പിന്റെ പേര് വായിക്കാന്‍ പ്രയാസമുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഉപയോക്താക്കള്‍ രംഗത്തെത്തി. 10 വര്‍ഷമായി മാറ്റമില്ലാതെ തുടര്‍ന്ന ലോഗോ ആധുനികവത്കരിക്കാന്‍ സമയമായി എന്നാണ് പുതിയ ഡിസൈന്‍ പ്രഖ്യാപിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം മേധാവി ആദം മൊസ്സേരി പറഞ്ഞത്. പല അക്ഷരങ്ങളും തിരിച്ചറിയാന്‍ പ്രയാസമാണെന്നാണ് നിരവധി ഉപയോക്താക്കള്‍ പറയുന്നത്.
ആദ്യമായി ലോഗോ പരിഷ്കരിച്ച് ഇന്‍സ്റ്റഗ്രാം
