ദുല്‍ഖറിന്റെ ‘ഐ ആം ഗെയി’മിന്റെ പുതിയ റിലീസ് തീയതി പുറത്ത്. ചിത്രം 2026 സെപ്റ്റംബര്‍ 3 ന് ആഗോള തലത്തില്‍ വമ്പന്‍ റിലീസായി എത്തും. നേരത്തെ ഓണം റിലീസായി ഓഗസ്റ്റ് 20 ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം, കൂടുതല്‍ വലിയ റിലീസ് ഒരുക്കുന്നതിനായി രണ്ടാഴ്ച കൂടി മുന്നോട്ടുനീങ്ങുകയായിരുന്നു. ചിത്രം സംവിധാനം ചെയ്തത് നഹാസ് ഹിദായത്. ചിത്രത്തിന് തിരക്കഥ രചിച്ചത് സജീര്‍ ബാബ, ഇസ്മായില്‍ അബൂബക്കര്‍, ബിലാല്‍ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ്. സജീര്‍ ബാബയും ആദര്‍ശ് സുകുമാരനും ഷബാസ് റഷീദും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാനെ കൂടാതെ ആന്റണി വര്‍ഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിന്, കായദു ലോഹര്‍, കതിര്, പാര്‍ത്ഥ് തിവാരി, തമിഴ് നായികാ താരം സംയുക്ത വിശ്വനാഥന് തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്.
ദുല്‍ഖര്‍ ചിത്രം ‘ഐ ആം ഗെയിം’ റിലീസ് മാറ്റി
