ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടായേക്കും. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസ് നിർണ്ണായകമായ ഈ പരാമർശം നടത്തിയത്. ശബരിമല കേസിന്റെ വിധി പുറത്തുവന്നതിനു ശേഷം ബോധ്ഗയ കേസ് പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് വിധി ഒക്ടോബറിൽ ഉണ്ടാകുമെന്നും അതിനാൽ ബോധ്ഗയ കേസ് സംബന്ധിച്ച ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ശബരിമല യുവതീപ്രവേശന കേസിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ ഉണ്ടായേക്കും
