ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ജെ.പി.എസ്.സി ചെയർമാനായിരുന്ന എൽ ഖ്യാംഗതിയെ അറസ്റ്റ് ചെയ്തു. കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനിയായ ടിഡിപിഎല്ലിനെ ജെപിഎസ്സി 14-ാമത് സിവിൽ സർവീസ് പരീക്ഷ നടത്താൻ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന ചോദ്യങ്ങൾ ഖ്യാംഗതി നേരിടേണ്ടിവന്നിരുന്നു. ജാർഖണ്ഡ് മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഖ്യാംഗതി ജൂലൈ 22-ന് ജെ.പി.എസ്.സി. ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു. വിഷയത്തിൽ നിഷ്പക്ഷമായ അന്വേഷണം ഉറപ്പാക്കുന്നതിനാണ് താൻ രാജിവെച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ജാർഖണ്ഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് മുൻ ജെ.പി.എസ്.സി ചെയർമാൻ അറസ്റ്റിൽ
