കേരളാ ടാക്കീസിന്റെ ബാനറില്‍ എം.എ. നിഷാദ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ‘ലര്‍ക്ക്’ തിയേറ്ററുകളില്‍. സൈജു കുറുപ്പ്, അജു വര്‍ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ലര്‍ക്ക്’ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളില്‍ തെരഞ്ഞെടുക്കപ്പെടുകയും നിരവധി അവാര്‍ഡുകളും കരസ്ഥമാക്കിട്ടുണ്ട്. ആര്. ഹരികുമാര്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടര്‍, എം.എ. നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്, സജി സോമന്, ബിജു സോപാനം, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, കുമാര്‍ സുനില്‍, രെജു ശിവദാസ്, ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛല്‍ മോഹന്‍ദാസ്, കൃഷ്ണരാജ്, ഷാക്കിര്‍ വര്‍ക്കല, അഖില്‍ നമ്പ്യാര്‍, ഡോക്ടര്‍ സജീഷ്, റഹീം മാര്‍ബണ്‍, അനുമോള്‍, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കര്‍, ബിന്ദു പ്രദീപ്, നീതാ മനോജ്, ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാര്‍, ഭദ്ര തുടങ്ങിയവരും അഭിനയിക്കുന്നു.
