ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ രാത്രിയിലുടനീളം പെയ്ത കനത്ത മഴയെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയത്തിൽ നദികൾ കരകവിയുകയും ടൗണിൻ്റെ മിക്കയിടങ്ങളും വെള്ളത്തിൽ മുങ്ങുകയും ചെയ്തു. മഴക്കെടുതിയിൽ ഇതുവരെ നാലുപേർ മരണപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിലടക്കം വെള്ളം കയറിയതിനെ തുടർന്ന് നൂറുകണക്കിന് താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതിയ ബസ് സ്റ്റാൻഡ് അടക്കം ടൗണിൻ്റെ മിക്കയിടങ്ങളിലും വെള്ളം കയറിയെന്നും നിരവധി വാഹനങ്ങൾ ഒലിച്ചുപോകുകയോ മുങ്ങിപ്പോകുകയോ ചെയ്തതായും അധികൃതർ അറിയിച്ചു.
ജമ്മു കശ്മീരിലെ രജൗരിയിൽ മിന്നൽ പ്രളയം
