Untitled design 2026 07 16T152325.810

മലയിടംതുരുത്തിലെ ഏഴ് ദളിത് കുടുംബങ്ങൾക്കായുള്ള വീടിന്റെ തറക്കല്ലിട്ടു. 5 സെന്റ് സ്ഥലവും 1000 സ്‌ക്വയർ ഫീറ്റിൽ കുറിയാത്ത വീടും നിർമിച്ചു നല്കുമെന്ന്  സർക്കാർ അറിയിച്ചിരുന്നു. അത് ഇന്ന് യാഥാർഥ്യമായി. സ്പോൺസർഷിപ്പിലൂടെയാണ് അത് കണ്ടെത്തിയതെന്നും 50 വർഷത്തിലധികമായി തർക്കത്തിൽ ഉൾപ്പെട്ട പ്രശ്നത്തിൽ പരിഹാരം ഉണ്ടാക്കിയതിൽ വലിയ ചാരിതാർത്ഥ്യവും സന്തോഷവുമെന്നും മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. ഗവൺമെന്റ് അധികാരത്തിൽ എത്തി രണ്ടാം ദിവസമാണ് പ്രതിഷേധം ഉണ്ടായത്. സർക്കാർ അധികാരത്തിൽ എത്തി രണ്ടാമത്തെ ദിവസമാണ് കുടിയൊഴിപ്പിക്കലിനായി പൊലീസ് വന്നത്. പ്രശ്നം സർക്കാരിൻറെ മുൻപിൽ വന്നപ്പോൾ തന്നെ വിഷയത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നതിലാണ് സർക്കാർ മുന്നോട്ടുപോയതെന്നും  മന്ത്രി റോജി എം ജോൺ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *