മനുഷ്യനും മൃഗങ്ങളുമായുള്ള സംഘര്‍ഷത്തിന്റെ കഥ പറയുന്ന ‘ലര്‍ക്ക്’ എന്ന സിനിമയുടെ പ്രൊമോ ഗാനം റിലീസായി. കേരളാ ടാക്കീസിന്റെ ബാനറില്‍ ആര്. ഹരികുമാര്‍ അവതരിപ്പിക്കുന്ന, എം.എ. നിഷാദ് കഥ, സംവിധാനം നിര്‍വ്വഹിച്ച സിനിമ അടുത്ത മാസം തിയേറ്ററുകളിലേക്ക് എത്തും. ഈ ഗാനത്തിലെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും എഐ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത്. ജാസ്സി ഗിഫ്റ്റ് ആലപിച്ചിരിക്കുന്ന ‘ഐസ് ഓണ്‍ ദ പ്രേ’ എന്ന ഈ ഇംഗ്ലീഷ് ഗാനത്തിന്റെ വരികള്‍ തിരക്കഥാകൃത്ത് കൂടിയായ ജുബിന്‍ ജേക്കബിന്റേതാണ്. ഈണമൊരുക്കിയിരിക്കുന്നത് പ്രകാശ് അലക്സാണ്. ‘ലര്‍ക്ക്’ ഇതിനോടകം വിവിധ അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ ഇടം നേടിക്കഴിഞ്ഞു. സൈജു കുറുപ്പ്, അജു വര്‍ഗീസ്, പ്രശാന്ത് അലക്സാണ്ടര്‍, ടി.ജി. രവി, അനുമോള്‍, മഞ്ജു പിള്ള തുടങ്ങിയ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്ന ചിത്രത്തില്‍ സംവിധായകന് എം.എ നിഷാദും ഒരു പ്രധാന വേഷത്തിലെത്തുന്നു.
