മഴക്കാലത്ത് പ്രതിരോധശേഷി കൂട്ടാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കും. മഴക്കാലത്ത് ജലദോഷ സാധ്യത കുറയ്ക്കാനും രോഗങ്ങള്‍ വിട്ടുപോകാനും ഇവ സഹായിക്കും. ഇഞ്ചിക്ക് നമ്മുടെ പ്രതിരോധ ശേഷിയെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഇഞ്ചിയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ തൊണ്ടവേദനയും ചുമയും കുറയ്ക്കാന്‍ സഹായിക്കും. വെളുത്തുള്ളി മഴക്കാലത്ത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇതില്‍ അടങ്ങിയ അലിസിന്‍ എന്ന സംയുക്തം പ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും രോഗാണുക്കള്‍ക്കെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യും. നാടന്‍ മഞ്ഞള്‍, നല്ല ഒന്നാന്തരം ഔഷധം കൂടിയാണ്. ഇതില്‍ അടങ്ങിയ കുര്‍ക്കുമിന്‍ ആന്റിഓക്‌സിഡന്റ് ആയും ആന്റിഇന്‍ഫ്‌ലമേറ്ററി ഘടകമായും പ്രവര്‍ത്തിക്കുന്നു. പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മികച്ചതാണ്. തൈരില്‍ അടങ്ങിയിരിക്കുന്ന പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. തണുപ്പ്, ചുമ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ രാത്രി സമയത്ത് തൈര് കഴിക്കുന്നത് ഒഴിവാക്കുന്നത് നല്ലതാണ്. നെല്ലിക്കയില്‍ അടങ്ങിയ വിറ്റാമിന്‍ സി പ്രതിരോധ ശേഷി മെച്ചപ്പടുത്തും. ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാനും സഹായകരമാണ്. കുരുമുളക്, കറുവപ്പട്ട, ഗ്രാമ്പു തുടങ്ങിയ മസാലകള്‍ മഴക്കാലത്ത് ശരീരത്തെ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നു.
