മലപ്പുറം മഞ്ചേരി മെഡിക്കൽ കോളേജിൽ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി. ശസ്ത്രക്രിയയ്ക്കിടെ 73കാരിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവതിയുടെ കാലിലെ ഞരമ്പാണ് മുറിഞ്ഞത്. കാല് വേദനയെ തുടർന്നാണ് പാർവതി മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്. ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ വയോധികയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മഞ്ചേരി മെഡിക്കൽ കോളജിൽ ഗുരുതര ചികിത്സാ പിഴവ്
