Untitled design 2026 05 17T203656.419

 

പ്രധാനമന്ത്രിയുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെന്നും സ്വപ്ന പദ്ധതികൾക്ക് പിന്തുണ തേടിയെന്നും മുഖ്യന്ത്രി വിഡി സതീശൻ. സംസ്ഥാനത്തിന്റെ ധനസ്ഥിതിയിൽ ധവളപത്രം ഇറക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ നിയമപ്രശ്നങ്ങള്‍ പരിശോധിക്കും. ദേശീയപാത സ്ഥലമേറ്റെടുപ്പ് തുകയിൽ ഇളവ് തേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

അഴിമതിക്കെതിരെ വിജിലൻസിൻ്റെ മാസ് ആക്ഷൻ പദ്ധതി പ്രഖ്യാപിച്ച് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. കേരളത്തെ അഴിമതി മുക്തമാക്കാൻ ‘പ്രോജക്‌ട്‌ സീറോ’ എന്ന പേരിൽ വിപുലമായ പദ്ധതിയാണ് ഒരുക്കിയിരിക്കുന്നത്. ഇതിലൂടെ അഴിമതി നടക്കുന്ന ദൃശ്യങ്ങൾ പകർത്തി നൽകുന്ന പൊതുജനങ്ങൾക്ക് 5,000 രൂപയുടെ സമ്മാനവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

മുനമ്പം ഭൂമി തർക്ക വിഷയം കേന്ദ്രത്തിന് മുന്നിലെത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരൺ റിജിജുവുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയ അദ്ദേഹം, വിവാദ ഭൂമി ‘ഉമീദ്’ പോർട്ടലിൽ രജിസ്റ്റർ ചെയ്തതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്കുള്ള ആശങ്കകൾ അടിയന്തരമായി പരിഹരിക്കണമെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടതായി രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

 

മുനമ്പം ഭൂമി 2019-ൽ യുഡിഎഫ് നിയന്ത്രിത വഖഫ് ബോർഡാണ് രജിസ്റ്ററിൽ ചേർത്തതെന്ന് എ എ റഹീം എംപിയും വഖഫ് ബോർഡ് ചെയർമാനും. ഉമീദ് പോർട്ടലിലെ രജിസ്ട്രേഷൻ സാങ്കേതിക നടപടി മാത്രമാണെന്നും ഭൂമിയുടെ അന്തിമ ഉടമസ്ഥാവകാശം കോടതി തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.

 

നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ മതിമറന്നുള്ള സന്തോഷത്തിൽ കാര്യമില്ലെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്തുകൊണ്ട് ജനം മാറ്റിനിർത്തി എന്ന കാര്യം എല്ലാവരും വിശദമായി പരിശോധിച്ച് വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

കുറേ നാളുകളായി ചിലർ ബോധപൂർച്ചം കഥകൾ ചമച്ച് തന്നെ വേട്ടയാടുകയാണെന്ന് കോൺഗ്രസ് നേതാവും, എഐസിസി സെക്രട്ടറിയുമായ ടിഎൻ പ്രതാപൻ. മരിച്ചുകിടക്കുമ്പോൾ കോൺഗ്രസ് എന്ന ദേശീയ പ്രസ്ഥാനത്തിന്റെ ത്രിവർണ്ണ പതാക പുതച്ചു കിടക്കണം എന്നാഗ്രഹിക്കുന്ന ഒരു കോൺഗ്രസുകാരനാണ് താൻ. എന്റെ കോൺഗ്രസിനോടുള്ള കടപ്പാടിന്റെ, പ്രതിബദ്ധതയുടെ ഉറപ്പിനെ ഒന്ന് തൊടാൻ പോലും നിങ്ങൾക്കാവില്ലെന്ന് പ്രതാപൻ പറഞ്ഞു.

 

ബലാത്സം​ഗ കേസിൽ പെരുമ്പാവൂർ മുൻ എംഎൽഎ എൽദോസ് കുന്നപ്പിള്ളിയെ വെറുതെ വിട്ടു. നെയ്യാറ്റിൻകര കോടതിയാണ് ഉത്തരവ് പുറത്തുവിട്ടിരിക്കുന്നത്. പരാതിക്കാരി ഉൾപ്പെടെ 4 സാക്ഷികൾ കൂറുമാറിയിരുന്നു. ഇന്നലെയാണ് കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. എൽദോസ് കുന്നപ്പിള്ളി തന്നെ പീഡിപ്പിച്ചിട്ടില്ല എന്നാണ് പരാതിക്കാരി മൊഴി മാറ്റിയത്.

 

ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർ സമർപ്പിച്ച മുൻ‌കൂർ ജാമ്യഹർജി ആലപ്പുഴ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി. രാവിലെ കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ അന്വേഷണ റിപ്പോർട്ട് ഹാജരാക്കിയിരുന്നില്ല. തുടർന്ന് പ്രോസിക്യൂഷനെ കോടതി രൂക്ഷമായി വിമർശിച്ചു.

 

 

കണ്ണൂർ എസ് പി ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് തകർത്ത് പ്രവർത്തകർ ഓഫീസിലേക്ക് ഇരച്ചു കയറി. സംഘർഷത്തിൽ കമ്മീഷണറുടെ വാഹനത്തിൻ്റെ ചില്ല് പൊട്ടി. ബാരിക്കേഡും വശത്തുണ്ടായിരുന്ന മതിലും തകർത്താണ് എസ്എഫ്ഐ പ്രവർത്തകർ ഓഫീസിനുള്ളിലേക്ക് കയറിയത്. ഡിഐജി സ്ഥലത്തെത്തിയിട്ടുണ്ട്.

 

 

സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.97 ആണ് വിജയ ശതമാനം. വിജയശതമാനത്തിൽ മുൻ വർഷത്തേതിൽ നിന്ന് നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 0.16 ശതമാനമാണ് കൂടുതൽ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാ​ഗത്തിൽ 72.49 ശതമാനമാണ് വിജയം.

 

ഇടത് അനുകൂല സംഘടനാ നേതാവിനെ തിരുവനന്തപുരത്ത് നിന്ന് സ്ഥലംമാറ്റിയപ്പോൾ തൃശ്ശൂരിൽ സർക്കാർ ജീവനക്കാരിയുടെ ജോലി പോയെന്ന് പരാതി. തൃശ്ശൂർ ജില്ലാ പ്ലാനിങ് ബോർഡ് ഓഫീസിലെ ഓഫീസ് അറ്റൻ്റൻ്റ് പികെ സബ്‌ന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു.

 

വ്യക്തി അധിക്ഷേപത്തിനെതിരെ എ ഐ സി സി സെക്രട്ടറി ടി.എന്‍.പ്രതാപന്‍ തൃശൂര്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി. പാര്‍ട്ടി വിടാനൊരുങ്ങി ടി.എന്‍.പ്രതാപന്‍ എന്ന തലക്കെട്ടോടെ അദ്ദേഹത്തിന്റെ ഫോട്ടോ ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. ഇടതുപക്ഷത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന റെഡ് ആര്‍മി എന്ന ഫെയ്‌സ് ബുക്ക് പേജില്‍ അഭിലാഷ് അപ്പു അഭിലാഷ് എന്ന പേരിലുള്ള പ്രൊഫൈലിലാണ് ആദ്യമായി ഇക്കാര്യം പോസ്റ്റ് ചെയ്തതെന്ന് ടി.എന്‍.പ്രതാപന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി

 

ദേരാ സച്ചാ സൗദാ തലവൻ ഗുർമീത് രാം റഹീം സിങ്ങിന് വീണ്ടും പരോൾ. അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ 20 വർഷം തടവുശിക്ഷ അനുഭവിക്കുന്ന ഗുർമീത് റാം റഹീം സിങ്ങിന് 30 ദിവസത്തെ പരോൾ ആണ് ഇത്തവണ അനുവദിച്ചത്. 2017-ൽ ആണ് ബലാത്സംഗ കേസിൽ ഗുർമീത് അഴിക്കുള്ളിലാകുന്നത്.

 

പശ്ചിമ ബംഗാളിലെ പൊതുജനങ്ങൾക്ക് വമ്പൻ ദീപാവലി/പെരുന്നാൾ സമ്മാനം പ്രഖ്യാപിച്ച് സർക്കാർ. സംസ്ഥാന സർക്കാർ നടത്തുന്ന സബ്‌സിഡി കാന്‍റീനുകളിലൂടെ വെറും 5 രൂപയ്ക്ക് മത്സ്യവും ചോറും അടങ്ങുന്ന ഊണ് ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. കല്യാണിയിൽ നടന്ന ഭരണതല അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

 

 

സമാധാന ചർച്ചകൾ അന്തിമ ഘട്ടത്തിൽ എത്തുന്നതിനിടയിലും അമേരിക്ക പ്രകോപനം തുടരുന്നതായി ഇറാൻ. ഇറാന്റെ വ്യോമാതിർത്തിയിൽ കടന്ന അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവച്ചിട്ടെന്ന അവകാശവാദവുമായി ഇറാൻ. അമേരിക്കയുടെ എംക്യു 9 റീപ്പർ ഡ്രോണാണ് വെടിവച്ചിട്ടതെന്നാണ് ഇറാൻ വിശദമാക്കുന്നത്.

 

യുദ്ധങ്ങളും പ്രാദേശിക സംഘർഷങ്ങളും താൽക്കാലിക വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെങ്കിലും ഏത് പ്രതിസന്ധിയെയും അതിജീവിക്കാനും ശക്തമായി മുന്നോട്ടുപോകാനുമുള്ള അടിത്തറയിലാണ് യുഎഇ കെട്ടിപ്പടുത്തിരിക്കുന്നതെന്ന് യുഎഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേശകൻ ഡോ. അൻവർ ഗർഗാഷ്. ഔദ്യോഗിക എക്‌സ് പ്ലാറ്റ്ഫോമിലാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്.

 

ബെൽജിയത്തിൽ സ്കൂൾ ബസ്സും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.വടക്കൻ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് മേഖലയിലുള്ള ബുഗൻഹൗട്ട് എന്ന സ്ഥലത്തെ ലെവൽ ക്രോസിങ്ങിൽ വെച്ചാണ് അപകടം നടന്നത്.അപകടത്തിൽപ്പെട്ട സ്കൂൾ മിനിബസ്സിൽ ഏഴ് കുട്ടികളും ഒരു സൂപ്പർവൈസറും ഡ്രൈവറും അടക്കം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്.

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശം അക്ഷരാർത്ഥത്തിൽ പാലിച്ച് കോൺഗ്രസ് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന സംരക്ഷണത്തിന് മുൻഗണന നൽകണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് തെലങ്കാന മുഖ്യമന്ത്രിയുടെ നാടകീയമായ സുരക്ഷാ മാറ്റം.

 

മിഡിൽ ഈസ്റ്റിലെ അറബ് രാജ്യങ്ങൾ ഇനിമേൽ അമേരിക്കൻ സൈനിക താവളങ്ങൾക്ക് സംരക്ഷണ കവചമായി പ്രവർത്തിക്കില്ലെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള മൊജ്താബ ഖമേനി. വിശുദ്ധ ഹജ്ജ് തീർത്ഥാടന സീസണിനോടനുബന്ധിച്ച് പുറത്തുവിട്ട ഔദ്യോഗിക രേഖാമൂലമുള്ള സന്ദേശത്തിലാണ് ഗൾഫ് മേഖലയിലും ആഗോളതലത്തിലും രൂപപ്പെടുന്ന ‘പുതിയ ക്രമത്തെ’ കുറിച്ച് ഖമേനി വ്യക്തമാക്കിയത്.

 

അമേരിക്കയും ഇറാനും തമ്മിൽ രൂപപ്പെടുന്ന സമാധാന കരാറിനെക്കുറിച്ചുള്ള വാർത്തകൾ ഇസ്രായേലിൽ ആശങ്ക സൃഷ്ടിച്ചതോടെ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു സുരക്ഷാ കാബിനറ്റ് യോഗം വിളിച്ചു. ഹിസ്ബുള്ളയുടെ ആക്രമണങ്ങൾ വർധിച്ച സാഹചര്യത്തിൽ, ലെബനനെതിരെ ശക്തമായി തിരിച്ചടിക്കുമെന്ന് നെതന്യാഹു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *