മികച്ച വിജയം നേടി മുന്നേറുന്ന മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം ‘പേട്രിയറ്റി’ന്റെ പുതിയ ടീസര്‍ പുറത്ത്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ മലയാളത്തിന്റെ താരസൂര്യന്മാരെ ആഘോഷിക്കുന്ന ടീസര്‍ ആണ് പുറത്തു വന്നിരിക്കുന്നത്. ചിത്രം ആദ്യ മൂന്നു ദിവസം കൊണ്ട് തന്നെ 50 കോടി ക്ലബില്‍ ഇടം പിടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മമ്മൂട്ടി-മോഹന്‍ലാല്‍ എന്നിവര്‍ 18 വര്‍ഷത്തിന് ശേഷം ഒന്നിച്ചെത്തുന്നു എന്നതും, ഇരുവരും കാഴ്ചവെച്ച മികച്ച പ്രകടനവുമാണ്. മഹേഷ് നാരായണ്‍ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം 29 കോടിയില്‍ അധികമാണ് ആഗോള കളക്ഷന്‍. ബുക്ക് മൈ ഷോയിലും ട്രെന്‍ഡിങ് ആയി തുടരുന്ന ചിത്രം, കേരളത്തിന് പുറമെ, ഗള്‍ഫ്, അമേരിക്ക, ബ്രിട്ടന്, ഓസ്ട്രേലിയ തുടങ്ങിയ മാര്‍ക്കറ്റുകളിലും വമ്പന്‍ ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ച വെക്കുന്നത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര, രാജീവ് മേനോന്, രേവതി എന്നിവരും ചിത്രത്തിലുണ്ട്.
‘പേട്രിയറ്റി’ന്റെ പുതിയ ടീസര്‍ പുറത്ത്
