ഏഷ്യയിലെ ഏറ്റവും വലിയ ധനികന് എന്ന പട്ടം വീണ്ടും ഗൗതം അദാനിക്ക് സ്വന്തം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് അധിപന് മുകേഷ് അംബാനിയെ പിന്നിലാക്കിയാണ് അദാനി ഗ്രൂപ്പ് ചെയര്മാന് ഈ നേട്ടം കൈവരിച്ചത്. ബ്ലൂംബെര്‍ഗ് ശതകോടീശ്വര പട്ടികയിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 9,260 കോടി ഡോളറാണ് അദാനിയുടെ ആസ്തി. ആസ്തിയില്‍ ഈ വര്‍ഷം മാത്രം 810 കോടി ഡോളറിന്റെ വര്‍ധനവുണ്ടായി. അതേസമയം, റിലയന്‍സ് ഓഹരികളിലെ ഇടിവ് മൂലം മുകേഷ് അംബാനിയുടെ ആസ്തിയില്‍ 1,690 കോടി ഡോളറിന്റെ കുറവുണ്ടായി. 9,080 കോടി ഡോളറാണ് നിലവില്‍ അംബാനിയുടെ സമ്പാദ്യം. ലോകസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി 19-ാം സ്ഥാനത്താണ്. മുകേഷ് അംബാനി തൊട്ടുപിന്നാലെ 20-ാം സ്ഥാനത്തുമുണ്ട്. ആഗോളതലത്തില്‍ ഇലോണ്‍ മസ്ക് തന്നെയാണ് ഏറ്റവും വലിയ ധനികന്. 65,600 കോടി ഡോളറാണ് ആസ്തി. രണ്ടാമതുള്ള ലാറി പേജിന് 28,600 കോടി ഡോളര്‍ ആസ്തിയുണ്ട്.
