സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. മന്ത്രി വി ശിവൻകുട്ടി, എ റഹീം എന്നിവർക്കെതിരെയും കേസെടുക്കണമെന്നാണ് ആവശ്യം. കുംഭമേള വൈറൽ താരം പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി. പോക്‌സോ വകുപ്പുകൾ ഉൾപ്പടെ ചേർത്ത് ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യമുണ്ട്.
എം വി ഗോവിന്ദനെതിരെ യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകി
