ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമാസ്വാദകരുടെ കണ്ണും മനവും നിറച്ച സിനിമയായി മാറിയിരിക്കുകയാണ് ‘വാഴ 2’. ഒരുകൂട്ടം സോഷ്യല്‍ മീഡിയ താരങ്ങള്‍ക്കൊപ്പം സീനിയര്‍ താരങ്ങളും ഒന്നിച്ചെത്തി ഞെട്ടിച്ച ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തേരോട്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം 5 കോടിയിലധികം രൂപ നേടിയ ചിത്രം അഞ്ചാം ദിനം എത്തുമ്പോള്‍, ആഗോളതലത്തില്‍ 100 കോടി രൂപയുടെ അടുത്തേക്ക് കുതിക്കുന്നു. വാഴ 2ന്റെ അണിയറപ്രവര്‍ത്തകര്‍ നല്കിയ വിവരം പ്രകാരം ചിത്രം 80 കോടി രൂപ ആഗോള തലത്തില്‍ നേടി. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിലാണ് ചിത്രത്തിന്റെ ഈ നേട്ടം. അധികം വൈകാതെ വാഴ 2, 100 കോടി ക്ലബ്ബിലും ഇടം നേടുമെന്നാണ് ട്രാക്കര്‍മാരുടെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ 2026ലെ രണ്ടാമത്തെ 100 കോടി ക്ലബ്ബാകും വാഴ 2. ആട് 3 ആണ് ഈ വര്‍ഷം ആദ്യം 100 കോടി രൂപ നേടിയത്. അഞ്ച് ദിവസത്തില്‍ 33.95 കോടി രൂപയാണ് കേരളത്തില്‍ നിന്നു നേടിയിരിക്കുന്നത്.
100 കോടി ക്ലബ്ബിലേക്ക് കുതിച്ച് ‘വാഴ 2’
