2016ല്‍ പുറത്തിറങ്ങിയ തന്റെ കന്നി ചിത്രം ‘ഹാപ്പി വെഡ്ഡിങ്ങി’ന് രണ്ടാംഭാഗം പ്രഖ്യാപിച്ച് സംവിധായകന്‍ ഒമര്‍ ലുലു. ആദ്യഭാഗത്തിന്റെ അതേ ഴോണറില്‍ തന്നെയൊരുങ്ങുന്ന ചിത്രം ഉടന്‍ വരുമെന്ന് ഒമര്‍ ലുലു സാമൂഹികമാധ്യമങ്ങള്‍ വഴി അറിയിച്ചു. പിന്നീട് ആആറ് സിനിമകള്‍ സംവിധാനംചെയ്തെങ്കിലും, ഒമര്‍ ലുലുവിന്റെ കരിയര്‍ ബെസ്റ്റ് എന്ന് വിശേഷിപ്പക്കപ്പെട്ട ചിത്രമാണ് ‘ഹാപ്പി വെഡ്ഡിങ്’. സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു ‘ഹാപ്പി വെഡ്ഡിങ്ങി’ലെ പ്രധാന താരങ്ങള്‍. മനീഷ് കെ.സിയും പ്രനീഷും ചേര്‍ന്നെഴുതിയ ചിത്രം നിര്‍മിച്ചത് നാസര്‍ അലിയായിരുന്നു. സിനു സിദ്ധാര്‍ഥ് ഛായാഗ്രാഹകനായ ചിത്രത്തിന് അരുണ്‍ മുരളീധരന്‍ സംഗീതവും വിമല്‍ ടി.കെ. പശ്ചാത്തലസംഗീതവുമൊരുക്കി. ദൃശ്യ രഘുനാഥ് ആയിരുന്നു ചിത്രത്തില്‍ നായികയായെത്തിയത്. അനു സിത്താര, ഗ്രേസ് ആന്റണി, മെറീന മൈക്കിള്‍ എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.
