ഇടപാടുകള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ പുതിയ ഫീച്ചറുമായി പേടിഎം. യുപിഐ പേയ്‌മെന്റുകള്‍ അപ്രൂവ് ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് ഫിംഗര്‍പ്രിന്റ് അല്ലെങ്കില്‍ ഫേസ് ഐഡി ഉപയോഗിക്കാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഇനി ഓരോ ഇടപാടിനും ഉപയോക്താക്കള്‍ക്ക് പിന്‍ ടൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. വേഗത്തില്‍ ടാപ്പ് ചെയ്യുകയോ അല്ലെങ്കില്‍ ഫേസ് ഡിറ്റക്ഷന്‍ ഉപയോഗിച്ചും ഇടപാടുകള്‍ പൂര്‍ത്തിയാക്കാം. ഏപ്രില്‍ 1 മുതല്‍ റിസര്‍വ് ബാങ്ക് പുതിയ ടു-ഫാക്ടര്‍ ഓതന്റിക്കേഷന്‍ നിയമങ്ങള്‍ നടപ്പിലാക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് പേയ്‌മെന്റുകള്‍ സുഗമവും കൂടുതല്‍ സുരക്ഷിതവുമാക്കുന്നതിനായി പേടിഎം ഈ അപ്‌ഡേറ്റ് പുറത്തിറക്കിയത്. യുപിഐ പേയ്‌മെന്റുകള്‍ക്കായുള്ള പേടിഎംന്റെ ബയോമെട്രിക് ഓതന്റിക്കേഷന്‍ ഫീച്ചര്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളില്‍ സപ്പോര്‍ട്ട് ചെയ്യും.
ഫേസ് ഐഡി ഫീച്ചറുമായി പേടിഎം
