കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്നും തന്റെ പേരിലും കത്ത് പ്രചരിക്കുന്നുണ്ടെന്നും പിന്നില്‍ സിപിഐഎം എന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്. താന്‍ രാഷ്ട്രീയ വനവാസത്തിന് പോകരുതെന്നാണ് ആഗ്രഹമെന്ന കെ സുധാകരന്റെ പ്രസ്താവന സ്നേഹ വാക്കുകളെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ വാക്ക് പാലിക്കുന്നയാളാണെന്ന് എന്റെ കൂടെ പ്രവര്‍ത്തിച്ച അദ്ദേഹത്തിനല്ലേ അറിയുകയുള്ളു, അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്ന് പറഞ്ഞാല്‍ ഏറ്റവും നല്ല ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കട്ടേയെന്നാണ്, അദ്ദേഹം എനിക്കെതിരെ ഒരക്ഷരം പറയില്ല ഞാന്‍ ഇത്തരത്തില്‍ പറഞ്ഞതിന് എന്നോട് ചൂടാവുക പോലും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
കെ സുധാകരന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് പ്രചരിച്ച കത്ത് വ്യാജമെന്ന് വി ഡി സതീശന്
