4 8

രണ്ടുദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ഇന്ത്യയിലെത്തുമ്പോള്‍ അദ്ദേഹത്തോടൊപ്പം സുരക്ഷാവാഹനവ്യൂഹവും ഉണ്ടാവും. നാലു വര്‍ഷത്തിനിടെ പുടിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. പ്രസിഡന്റിന്റെ വാഹനം ഓറസ് സെനറ്റ് ആണ്. റഷ്യന്‍ വാഹന നിര്‍മ്മാതാക്കളായ ഓറസ് മോട്ടോഴ്സിന്റെ ആഡംബര കാറാണിത്. റഷ്യയില്‍ നിന്ന് വിമാനത്തില്‍ ഇന്ത്യയിലെത്തിക്കുന്ന ഈ കവചിത ലിമോസിന്‍ കാറിലാണ് പുടിന്‍ ഇന്ത്യയില്‍ സഞ്ചരിക്കുക. കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിരിക്കുന്ന കാറാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്. വെള്ളത്തില്‍ വീണാലും കാര്‍ പൊങ്ങിക്കിടക്കും. എല്ലാ ടയറുകളും നശിച്ചാലും കാര്‍ കൂടുതല്‍ വേഗത്തില്‍ ഓടിക്കാനും കഴിയും. 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി8 ഹൈബ്രിഡ് എന്‍ജിനാണ് ഇതിന്റെ കരുത്ത്. ഏകദേശം 6-9 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ സാധിക്കും. പരമാവധി വേഗത 160 കിലോമീറ്റര്‍. ഏകദേശം 2.5 കോടി രൂപയാണ് വില.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *