7 24

രാവിലെ സ്ഥിരമായി വൈകി ഉണരുന്ന ശീലമുണ്ടോ? എങ്കില്‍ നിങ്ങള്‍ക്ക് വിഷാദരോഗം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. എങ്ങനെയാണെന്നല്ലേ, സ്ഥിരമായി വൈകി ഉണരുന്നതിനെ തുടര്‍ന്ന് ശരീരത്തിന് അനിവാര്യമായ ഒരു പോഷകത്തെ നഷ്ടപ്പെടുത്തുന്നുവെന്നതാണ് കാരണം. രാവിലെ വൈകി ഉണരുന്നത് പതിവാക്കുന്നതോടെ സൂര്യപ്രകാശം ശരീരത്തിലേല്‍ക്കുന്നത് കുറയുകയും വിറ്റാമിന്‍ ഡിയുടെ അഭാവത്തിന് കാരണമാവുകയും ചെയ്യുന്നു. ഇത് നമ്മുടെ മാനസികാവസ്ഥയെ ഉള്‍പ്പെടുയുള്ള ആരോഗ്യത്തെ ബാധിക്കുന്നു. വിറ്റാമിന്‍ ഡിയുടെ കുറവ് നേരിട്ട് വിഷാദരോഗം ഉണ്ടാക്കുന്നതായി കണ്ടെത്തിയിട്ടില്ലെങ്കിലും അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ വിറ്റാമിന്‍ ഡിയുടെ അളവ് നിരീക്ഷിക്കുന്നത് വിഷാദരോഗം കണ്ടെത്തുന്നതിനും ചികിത്സയുടെ പുരോഗതി ട്രാക്ക് ചെയ്യുന്നതിനും സഹായിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കുന്നു. ശരീരത്തിന് വിറ്റാമിന്‍ ഡി ഉല്‍പാദിപ്പിക്കണമെങ്കില്‍ യുവി സൂചിക മൂന്നില്‍ കൂടുതലായിരിക്കണം. ഇത് സാധാരണയായി രാവിലെ 10 നും ഉച്ചയ്ക്ക് 12 മണിക്കും ഇടയിലുള്ള സമയത്താണ് സംഭവിക്കാറ്. വിറ്റാമിന്‍ ഡി അടങ്ങിയ ഫോര്‍ട്ടിഫൈഡ് പാല്‍, മുട്ട, കൊഴുപ്പുള്ള മത്സ്യം എന്നിവ ഡയറ്റില്‍ ചേര്‍ക്കുന്നതും, അല്ലെങ്കില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശപ്രകാരം സപ്ലിമെന്റുകള്‍ സ്വീകരിക്കുന്നതും ആരോഗ്യം മെച്ചപ്പെടുത്തും. മാത്രമല്ല, സ്ഥിരമായ ഉറക്ക-ഉണര്‍വ് ചക്രം ഹോര്‍മോണ്‍ സന്തുലിതാവസ്ഥയെ പിന്തുണയ്ക്കുകയും ശരീരം സൂര്യപ്രകാശം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗിക്കാന്‍ സഹായിക്കുകയും ചെയ്യും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *