5 28

കഴിഞ്ഞ മാസത്തെ വില്‍പന കണക്കില്‍ ഹാരിയര്‍ എസ്‌യുവിയ്ക്കും വന്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്‌ളാദത്തിലാണ് ടാറ്റ. ഒക്ടോബറില്‍ ഹാരിയറിന്റെ 4483 യൂണിറ്റുകളാണ് നിരത്തിലെത്തിയത്. 2024 ഒക്ടോബറില്‍ 1947 യൂണിറ്റുകള്‍ മാത്രം വിറ്റ സ്ഥാനത്താണ് ഈ നേട്ടം. കഴിഞ്ഞ വര്‍ഷത്തില്‍ നിന്നും 130 ശതമാനത്തിന്റെ വര്‍ധനവ്. കഴിഞ്ഞ രണ്ടുമാസങ്ങളില്‍ മാരുതിയില്‍ നിന്നും ഒന്നാംസ്ഥാനം കയ്യടക്കി. ഹാരിയര്‍ കൂടി മുന്നേറ്റം തുടരുമ്പോള്‍ ടാറ്റയ്ക്കിത് ഇരട്ടിമധുരത്തിന്റെ കാലമാണ്. ഫിയര്‍ലെസ്, പ്യുവര്‍, അഡ്വഞ്ചര്‍ തുടങ്ങി വിവിധ പെര്‍സോണകളില്‍ ഹാരിയര്‍ ലഭിക്കും. 170 ബിഎച്ച്പി കരുത്തും 350 എന്‍എം ടോര്‍ക്കും നല്‍കുന്ന 2 ലീറ്റര്‍ ഡീസല്‍ എന്‍ജിന്‍ വാഹനത്തിനു കരുത്തേകുന്നു. ഇത് മിഡ് റേഞ്ച് ലോങ് ഡ്രൈവ് ആസ്വാദ്യകരമാക്കുന്നു. ഇക്കോ, സിറ്റി, സ്‌പോര്‍ട്‌സ് ഡ്രൈവ് മോഡുകളും നോര്‍മല്‍, വെറ്റ്, റഫ് ടെറൈന്‍ മോഡുകളുമുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ടോര്‍ക് കണ്‍വേര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സുകള്‍. ഭാരത് എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ ഹാരിയറിന് ഫുള്‍ മാര്‍ക്കാണ്. ഏഴ് എയര്‍ബാഗുകള്‍, ഇഎസ്സി, ട്രാക്ഷന്‍ കണ്‍ട്രോള്‍, ടയര്‍പ്രെഷര്‍ മോണിറ്ററിങ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *