6 19

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഇലക്ട്രിക് വാഹന രംഗത്തേയ്ക്ക് കടക്കുന്നു. ഇസി 06, എയറോക്സ്-ഇ എന്നി പേരുകളില്‍ രണ്ടു മോഡലുകള്‍ അവതരിപ്പിച്ചു ഇലക്ട്രിക് ഇരുചക്ര വാഹന മേഖലയിലേക്ക് കടക്കാനാണ് പദ്ധതി. 4 കിലോവാട്ട്അവര്‍ ഉയര്‍ന്ന ശേഷിയുള്ള ഫിക്സഡ് ബാറ്ററി പാക്കിലാണ് ഇസി 06 പ്രവര്‍ത്തിക്കുക. ഒറ്റ ചാര്‍ജില്‍ 160 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള സ്‌കൂട്ടര്‍ ആണ് വിപണിയില്‍ അവതരിപ്പിക്കാന്‍ കമ്പനി പദ്ധതിയിടുന്നത്. ഈ ബാറ്ററി 4.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറിന് ശക്തി പകരുന്ന തരത്തിലാണ് ക്രമീകരണം. ഇത് 6.7 കിലോവാട്ട് പീക്ക് പവര്‍ ഉല്‍പ്പാദിപ്പിക്കും. സ്‌കൂട്ടര്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 9 മണിക്കൂര്‍ വേണ്ടി വരും. ജനപ്രിയ എയറോക്‌സ് 155 ന്റെ ഇലക്ട്രിക് പതിപ്പാണ് എയറോക്‌സ്-ഇ. എയറോക്‌സ്-ഇ 48 എന്‍എം പീക്ക് ടോര്‍ക്ക് നല്‍കുന്ന 9.5 കിലോവാട്ട് ഇലക്ട്രിക് മോട്ടോറും ഉയര്‍ന്ന ഊര്‍ജ്ജ സെല്ലുകള്‍ ഉപയോഗിച്ച് 3 കിലോവാട്ട്അവര്‍ ഡ്യുവല്‍-ബാറ്ററി സിസ്റ്റവും ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് പ്രകടനവും കാര്യക്ഷമതയും പരമാവധിയാക്കുന്നു. പൂര്‍ണ്ണ ചാര്‍ജില്‍ 106 കിലോമീറ്റര്‍ റേഞ്ച് യമഹ അവകാശപ്പെടുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *