രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ നിന്നും മേയർ എം അനിൽകുമാറിനെ ഒഴിവാക്കിയെന്ന് പരാതി. സെൻ്റ് തെരേസാസ് ശതാബ്ദി ആഘോഷത്തിൽ നിന്നാണ് കൊച്ചി മേയറിനെ ഒഴിവാക്കിയത്. തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നും രാഷ്ട്രപതിയുടെ ഓഫീസ് ഒഴിവാക്കിയെന്ന വിശദീകരണമാണ് സെൻ്റ് തെരേസാസ് അധികൃതരിൽ നിന്ന് ലഭിച്ചതെന്നും മേയർ പറഞ്ഞു. അതേസമയം കൊച്ചിയിൽ നടക്കുന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയർ വ്യക്തമാക്കി. ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ നടന്ന രാഷ്ട്രപതിയുടെ പരിപാടിയിൽ നിന്നും കൊച്ചി മേയറെ ഒഴിവാക്കിയെന്ന് പരാതി
