മാത്യു തോമസിനെ നായകനാക്കി പ്രശസ്ത എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ എന്ന റൊമാന്റിക് സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘ഭൂതഗണം’ എന്ന പേരില്‍ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിനു ഈണം പകര്‍ന്നത് യാക്സന്‍ ഗാരി പെരേര, നേഹ എസ്. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്. വേടന്‍ വരികള്‍ രചിച്ച് ആലപിച്ചിരിക്കുന്ന ഗാനത്തിന് കാര്‍ത്തിക ബി എസും ശബ്ദം നല്‍കിയിട്ടുണ്ട്. കിങ് ഒരേഖ് ആണ് ഗാനത്തിന് വേണ്ട അഡീഷണല്‍ വരികള്‍ ഒരുക്കിയത്. ഈ ഗാനത്തിന്റെ വിഡിയോയില്‍ വേടന്‍ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഒക്ടോബര്‍ 10 നാണു ചിത്രം റിലീസിനെത്തുന്നത്. ജ്യോതിഷ് എം, സുനു എ.വി. എന്നിവരാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്. ഒരു മിസ്റ്റിക്കല്‍ വൈബ് പകര്‍ന്ന് നല്‍കുന്ന രീതിയിലാണ് വേടന്‍ ആലപിച്ച പുതിയ ഗാനം ഒരുക്കിയിരിക്കുന്നത്. മാത്യു തോമസിനെ കൂടാതെ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, അബു സലിം, റോണി ഡേവിഡ് രാജ്, വിഷ്ണു അഗസ്ത്യ, റോഷന്‍ ഷാനവാസ്, ശരത് സഭ, മെറിന്‍ ഫിലിപ്പ്, സിനില്‍ സൈനുദ്ദീന്‍, നൗഷാദ് അലി, നസീര്‍ സംക്രാന്തി, ചൈത്ര പ്രവീണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
വേടന്‍ രചിച്ച് ആലപിച്ച ‘ഭൂതഗണം’ ഗാനമെത്തി
