ആഗോള തലത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന മലയാള സിനിമയായി മാറി കല്യാണി പ്രിയദര്‍ശന്റെ ‘ലോക’. എമ്പുരാന്റെ 268 കോടി കളക്ഷന്‍ റെക്കോഡാണ് ‘ലോക’ മറികടന്നത്. ഈ വര്‍ഷം തന്നെ ഇന്‍ഡസ്ട്രി ഹിറ്റായിരുന്ന ‘എമ്പുരാന്റെ’ റെക്കോഡ് മാസങ്ങളുടെ ഇടവേളകളിലാണ് ‘ലോക’ തകര്‍ത്തെറിഞ്ഞത്. ഇന്ത്യയില്‍ നിന്ന് മാത്രം 150 കോടി രൂപ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്. നേരത്തെ, ബുക്ക് മൈ ഷോയിലും ഓള് ടൈം റെക്കോര്‍ഡ് ചിത്രം കരസ്ഥമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയര്‍ന്ന ടിക്കറ്റ് വില്പനയാണ് ‘ലോക’യുടേത്. 4.51 ലക്ഷം ടിക്കറ്റുകള്‍ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോര്‍ഡ് മറികടന്നാണ് ‘ലോക’യുടെ നേട്ടം. ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത പാന്‍ ഇന്ത്യ ചിത്രമാണ് ‘ലോക’. 5 ഭാഗങ്ങളുള്ള ഒരു സൂപ്പര്‍ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
‘എമ്പുരാനെ’ വെട്ടി കല്യാണി ചിത്രം ‘ലോക’ ഒന്നാമത്
