yt cover 24

https://dailynewslive.in/ സംസ്ഥാനത്ത് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഒക്ടോബര്‍ 10 വരെയാണ് സമ്മേളനം. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാന്ദന്‍, മുന്‍ സ്പീക്കര്‍ പിപി തങ്കച്ചന്‍, പീരുമേട് എംഎല്‍.എ അയിരുന്ന വാഴൂര്‍ സോമന്‍ എന്നിവര്‍ക്ക് അനുശോചനം അര്‍പ്പിച്ച് സഭ ഇന്നത്തേക്ക് പിരിയും. സംസ്ഥാനത്തെ പോലീസ് മൂന്നാംമുറ, തൃശ്ശൂരിലെ സിപിഎം നേതാക്കളുടെ അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള ഫോണ്‍ സംഭാഷണം, വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെ ആത്മഹത്യയടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ ഈ സമ്മേളന കാലത്ത് സഭാ സമ്മേളനത്തെ പ്രക്ഷുബ്ധമാക്കും. അതേ സമയം ലൈംഗിക ആരോപണത്തില്‍ ഉള്‍പ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭ സമ്മേളനത്തിന് എത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

https://dailynewslive.in/ ലൈംഗിക ആരോപണങ്ങള്‍ നേരിട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭയില്‍ ഇനി പ്രത്യേക ബ്ലോക്ക്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീര്‍ മാധ്യമങ്ങളെ അറിയിച്ചു. സഭയില്‍ വരുന്നതില്‍ തീരുമാനമെടുക്കേണ്ടത് രാഹുലാണെന്നും ഇതുവരെ അവധി അപേക്ഷ കിട്ടിയിട്ടില്ലെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ആര്‍എസ്എസിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് ‘ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍’ എന്ന തലക്കെട്ടില്‍ ആര്‍എസ്എസ് മുഖവാരിക കേസരിയില്‍ പ്രസിദ്ധീകരിച്ച ലേഖനമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. മതപരിവര്‍ത്തനമെന്ന ഉണ്ടയില്ലാ വെടി കൊണ്ട് ഒരിക്കല്‍ക്കൂടി നാട്ടില്‍ വെറുപ്പ് പടര്‍ത്തി ക്രൈസ്തവരെ ഈ നാടിന്റെ ശത്രുപക്ഷത്ത് നിര്‍ത്താനുള്ള ഗൂഢലക്ഷ്യമാണ് ലേഖനത്തിന് പിന്നിലുള്ളതെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്നും കേസരിയിലെ ‘ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ‘ എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്നും കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. ക്രിസ്ത്യന്‍ സമുദായത്തെ കയ്യിലെടുക്കാന്‍ അരമനകള്‍ കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാന്‍ തയ്യാറാണോയെന്നും ചെന്നിത്തല ചോദിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ആര്‍എസ്എസിന്റെ ക്രൈസ്തവ വിരുദ്ധത വീണ്ടും പ്രകടമാക്കുന്നതാണ് കേസരിയിലെ ലേഖനമെന്ന കെസി വേണുഗോപാലിന്റെ വിമര്‍ശനത്തിനെതിരെ ബിജെപി നേതാവ് വി മുരളീധരന്‍. ചായമെത്ര തേച്ചാലും നീലക്കുറുക്കന് കൂവാതിരിക്കാന്‍ കഴിയില്ലെന്നത് പോലെയാണ് സംഘപരിവാറിന്റെ ക്രൈസ്തവ സ്നേഹമെന്നായിരുന്നു വിമര്‍ശനം. കെ.സി.വേണുഗോപാല്‍ കുറുക്കനെ അന്വേഷിക്കുന്നതിന് പകരം കോണ്‍ഗ്രസിലെ കോഴികളെ അന്വേഷിക്കണമെന്ന് വി മുരളീധരന്‍ പറഞ്ഞു.

https://dailynewslive.in/ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാതെ അപമാനിച്ച കൊച്ചുവേലായുധന്റെ വീട്ടില്‍ നേരിട്ട് ചെന്ന് നിവേദനം വാങ്ങി നാട്ടിക എംഎല്‍എ സി.സി.മുകുന്ദന്‍. തൃശൂര്‍ എംപി കൂടിയായ സുരേഷ് ഗോപിയുടെ നടപടിയില്‍ വ്യാപക വിമര്‍ശനം ഉയരുമ്പോഴാണ് വയോധികന്റെ വീട്ടിലെത്തി എംഎല്‍എ നിവേദനം വാങ്ങിയത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ നടന്ന കലുങ്ക് സൗഹാര്‍ദ വികസന സംവാദത്തിലാണ് കൊച്ചുവേലായുധന് ദുരനുഭവം ഉണ്ടായത്. പുള്ള് സ്വദേശി തായാട്ട് കൊച്ചുവേലായുധനെന്ന വയോധികനാണ് തെങ്ങുവീണ് തകര്‍ന്ന വീടിന്റെ അറ്റകുറ്റപ്പണിക്കുള്ള സഹായം തേടി സുരേഷ് ഗോപിക്ക് അപേക്ഷ നല്‍കാനെത്തിയത്. അതേസമയം കൊച്ചുവേലായുധന് വീട് നിര്‍മിച്ചുനല്‍കുമെന്ന് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ വി അബ്ദുള്‍ ഖാദര്‍ നേരത്തെ അറിയിച്ചിരുന്നു.

https://dailynewslive.in/ വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാന്‍ സിപിഎം തയ്യാറെന്ന് എം വി ജയരാജന്‍. കുടുംബം ആവശ്യപ്പെട്ടാല്‍ അക്കാര്യം പരിഗണിക്കുമെന്നും സിപിഎം നേതാക്കള്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യയ്ക്ക് ശ്രമിച്ച എന്‍ എം വിജയന്റെ മരുമകള്‍ പത്മജയെ ബത്തേരിയിലെ ആശുപത്രിയിലെത്തി കണ്ട ശേഷമാണ് എം വി ജയരാജന്റെ പ്രതികരണം.

https://dailynewslive.in/ വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മരുമകള്‍ പത്മജയുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലെ സംഭാഷണം പുറത്ത്. ഒളിച്ചുകളി ഇഷ്ടമല്ലെന്നും രാഷ്ട്രീയത്തിലെ തരികിട പണികളോട് യോജിക്കുന്നില്ലെന്നും പറഞ്ഞ വാക്കിനോട് വില വേണമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ടാണ് തിരുവഞ്ചൂരിന്റെ സംഭാഷണം.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എന്‍എം വിജയന്റെ മരുമകള്‍ പത്മജ കോണ്‍ഗ്രസ് നേതൃത്വം വഞ്ചിച്ചെന്നാരോപിച്ച് ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. കൈഞരമ്പ് മുറിച്ച ഇവര്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് കോണ്‍ഗ്രസിനെ ഇനി വിശ്വസിക്കില്ലെന്ന് പത്മജ ആവര്‍ത്തിച്ചത്.

https://dailynewslive.in/ പാര്‍ട്ടിക്കുള്ളിലെ പോരിലും പ്രാദേശിക നേതാക്കളുടെ ആത്മഹത്യകളിലും കടുത്ത പ്രതിരോധത്തിലായി വയനാട് കോണ്‍ഗ്രസ്. കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങളെ തുടര്‍ന്ന് വയനാട്ടില്‍ 10 വര്‍ഷത്തിനിടെ മരിച്ചത് 5 നേതാക്കളാണെന്നും ഡിസിസി നേതാക്കള്‍ക്കെതിരെ ആരോപണമുന്നയിച്ചാണ് പലരും ജീവനൊടുക്കിയതെന്നും എന്നാല്‍ തുടര്‍ മരണങ്ങളും നേതാക്കള്‍ തമ്മില്‍ തമ്മിലടിയും ഉണ്ടായിട്ടും സംസ്ഥാന നേതൃത്വം കാര്യമായ ഇടപെടല്‍ നടത്തിയിട്ടില്ലെന്നും ആരോപണങ്ങളുണ്ട്. വിവാദങ്ങളെ കുറിച്ച് പ്രിയങ്ക ഗാന്ധി എംപി ജില്ലാ നേതൃത്വത്തോട് വിവരം തേടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ അയ്യപ്പ സംഗമം ധൂര്‍ത്താണെന്ന വി മുരളീധരന്റെ വിമര്‍ശനത്തിന് ചിലരുടെ തനിനിറം വ്യക്തമാകുന്നുവെന്ന മറുപടിയുമായി കെ കെ ശൈലജ. അയ്യപ്പ സംഗമത്തെ എല്ലാവരും അംഗീകരിക്കുകയാണ് വേണ്ടതെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു. ശബരിമല അന്താരാഷ്ട്ര പ്രസക്തിയുള്ള തീര്‍ത്ഥാടന കേന്ദ്രമാകുകയാണെന്നും സര്‍ക്കാര്‍ ഉദ്ദേശം യാതൊരു വിവേചനവും ഇല്ലാതെ എല്ലാ സൗകര്യങ്ങളും ഒരുക്കി ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും കെ കെ ശൈലജ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജികള്‍. കേസില്‍ ഹൈക്കോടതിയിലെ ഹര്‍ജിക്കാരന്‍ വിസി അജികുമാറും ഡോ.പിഎസ് മഹേന്ദ്ര കുമാറും സുപ്രീംകോടതിയെ സമീപിച്ചു. സര്‍ക്കാരിന്റേത് രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം നടത്തുന്നത് വനനിയമങ്ങളുടെ ലംഘനമാണെന്നും അജികുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നു. പ്രാഥമികകാര്യങ്ങള്‍ പരിശോധിക്കാതെയാണ് ഹൈക്കോടതി തീരുമാനമെന്നും ഹര്‍ജിയില്‍ പറയുന്നു.

https://dailynewslive.in/ ക്ഷേത്രങ്ങളിലോ പരിസരത്തോ രാഷ്ട്രീയ സംഘടനകളുടെ ചിഹ്നമോ അടയാളമോ കൊടി-തോരണങ്ങളോ വേണ്ടെന്ന് സര്‍ക്കാര്‍. ഏകവര്‍ണ പതാക, രാഷ്ട്രീയസംഘടനകളിലെ വ്യക്തികളുടെയോ ബന്ധപ്പെട്ട പ്രസ്ഥാനങ്ങളുടെയോ ചിത്രം, മത-സാമുദായിക സ്പര്‍ധയുണ്ടാക്കുന്നതും വളര്‍ത്തുന്നതുമായ പ്രചാരണ സാധനങ്ങള്‍ തുടങ്ങിയവയും പാടില്ലെന്ന് ദേവസ്വം വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കി. ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ളതും സര്‍ക്കാരിന്റെ സാമ്പത്തികസഹായം കൈപ്പറ്റുന്നതുമായ ക്ഷേത്രങ്ങള്‍ക്കാണിത് ബാധകമാകുക.

https://dailynewslive.in/ മൂവാറ്റുപുഴ നഗരത്തിലെ എം സി റോഡ് ഉദ്ഘാടനം വിവാദത്തിലായതിന് പിന്നാലെ പൊലീസുകാരന് സസ്പെന്‍ഷന്‍. മൂവാറ്റുപുഴ എംഎല്‍എയുടെ നിര്‍ദ്ദേശപ്രകാരം റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്ഐയെ സസ്പെന്‍ഡ് ചെയ്തു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തില്‍ പങ്കെടുത്തതിനാണ് നടപടി. ട്രാഫിക് എസ്ഐ കെ പി സിദ്ദിഖിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

https://dailynewslive.in/ കിണര്‍ വെള്ളത്തില്‍ നിന്ന് കോര്‍ണിയ അള്‍സര്‍ പിടിപ്പെടുന്നുവെന്ന ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വാദം തെറ്റെന്ന് ആരോഗ്യവിദഗ്ധര്‍. ആരോഗ്യമന്ത്രി ചൂണ്ടികാട്ടിയ ഗവേഷണ പ്രബന്ധം 2018ല്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് പ്രസിദ്ധീകരിച്ചതെന്നാണ് കണ്ടെത്തല്‍. പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച തീയതിയടക്കം പങ്കുവെച്ചാണ് ആരോഗ്യമന്ത്രിയുടെ പിഴവ് ചൂണ്ടികാട്ടി ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയത്. 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ പഠനരേഖ എന്നായിരുന്നു മന്ത്രിയുടെ വാദം.

https://dailynewslive.in/ അമീബിക് മസ്തിഷ്‌കജ്വരം സംബന്ധിച്ച പഠന റിപ്പോര്‍ട്ട് സംബന്ധച്ച വിവാദത്തില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പഠനം നടന്നത് 2013ല്‍ തന്നെയെന്ന് ആവര്‍ത്തിക്കുകയാണ് ആരോഗ്യമന്ത്രി. പഠനം നടത്തിയ ഡോക്ടര്‍മാര്‍ അമീബ രോഗബാധയെ കുറിച്ച് അന്നത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു എന്നാണ് വീണ ജോര്‍ജ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അന്നത്തെ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും മന്ത്രി ആവര്‍ത്തിക്കുന്നു.

https://dailynewslive.in/ തിരുവനന്തപുരത്ത് സ്വിമ്മിംഗ് പൂളില്‍ നിന്ന് അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെട്ട 17 കാരന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. മറ്റു മൂന്ന് കുട്ടികള്‍ക്കും ഇത് വരെ രോഗ ലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും ഇവര്‍ നിരീക്ഷണത്തിലാണ്. പൂളിലെ മുഴുവന്‍ വെള്ളം നീക്കം ചെയ്യാനും പുതുതായി വെള്ളം നിറയ്ക്കുമ്പോള്‍ നിശ്ചിത അളവില്‍ ക്ലോറിന്‍ നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ആക്കുളം ടൂറിസ്റ്റ് വില്ലേജ് അധികൃതര്‍ക്ക് ആരോഗ്യവകുപ്പ് കര്‍ശനം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ വാളയാര്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്ക് പോസ്റ്റില്‍ മോഷണം. പിന്‍വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് ലാപ്ടോപ്പും മൊബൈല്‍ സിമ്മും മോഷ്ടിക്കുകയായിരുന്നു. തുരുമ്പെടുത്ത് തകര്‍ന്ന പിന്‍വാതില്‍ ഉള്ളില്‍ കൂടി കയ്യിട്ട് വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറുടെ റൂമില്‍ ഉണ്ടായിരുന്ന ലാപ്ടോപ്പും ഔദ്യോഗിക സിം കാര്‍ഡും മോഷ്ടിച്ചതായാണ് വിവരം.

https://dailynewslive.in/ ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് നിക്ഷേപ അവസരങ്ങള്‍ക്ക് വഴിയൊരുക്കിയെന്നും വ്യവസായരംഗത്ത് വന്‍ മുന്നേറ്റം സാധ്യമാക്കിയെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. അങ്കമാലിയിലെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ബിസിനസ് പാര്‍ക്കില്‍, ആര്‍ സി സി ന്യൂട്രാഫില്‍ പ്രൈവറ്റ് ലിമിറ്റഡ് യൂണിറ്റിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചത് പരിഭ്രാന്തി പരത്തി. പക്ഷിയിടിച്ചത് അറിഞ്ഞതോടെ പൈലറ്റ് ഉടന്‍ തന്നെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. 180 യാത്രക്കാരുമായി ഇന്ന് രാവിലെ 6.30 ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദാബി വിമാനമാണ് 45 മിനിട്ടിന് ശേഷം തിരിച്ചിറക്കിയത്.

https://dailynewslive.in/ മലയാളം സര്‍വ്വകലാശാല വിവാദത്തില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടയില്‍ യുഡിഎഫ് ഭരണക്കാലത്ത് ഭൂമിയ്ക്ക് വിലനിശ്ചയിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിട്ട് കെ.ടിജലീല്‍. ‘റബ്ബേ റബ്ബേ രേഖയിതാ! ഭൂമി വാങ്ങിയ രേഖയിതാ! പച്ചക്കള്ളം പറയരുതേ! സാക്ഷാല്‍ ‘റബ്ബ്’ പൊറുക്കൂലാ!’ എന്ന കുറിപ്പോടെയാണ് രേഖ ജലീല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്..

https://dailynewslive.in/ പത്തനംതിട്ട കോയിപ്രം ആന്താലിമണ്ണില്‍ ഹണിട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അതിക്രൂര മര്‍ദം സംബന്ധിച്ച് ഇരയായ റാന്നി സ്വദേശിയായ യുവാവ് വിവരിച്ചു. സൈക്കോ മനോനിലയിലുള്ള യുവദമ്പതികളാണ് യുവാക്കളെ അതിക്രൂര പീഡനത്തിനിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കോയിപ്രം ആന്താലിമണ്‍ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്.

https://dailynewslive.in/ കിളിമാനൂരില്‍ വൃദ്ധനെ ഇടിച്ചിട്ട് വാഹനം നിര്‍ത്താതെ പോയ സംഭവത്തില്‍ പാറശ്ശാല സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ റൂറല്‍ എസ് പിയുടെ ശുപാര്‍ശ. ദക്ഷിണമേഖല ഐജിക്കാണ് അനില്‍കുമാറിനെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്തു കൊണ്ട് റൂറല്‍ എസ് പി റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തില്‍ എസ്എച്ച്ഒ അനില്‍കുമാര്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു.

https://dailynewslive.in/ ഭിന്നശേഷി അധ്യാപക സംവരണ വിഷയത്തില്‍ ക്രൈസ്തവ മാനേജ്മെന്റുകളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നാരോപിച്ച് സംസ്ഥാനത്ത് കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ മുരിക്കാശ്ശേരിയില്‍ പ്രതിഷേധ സംഗമം നടത്തി. എയ്ഡഡ് സ്‌ക്കൂളുകളില്‍ അധ്യാപകരെ നിയമിക്കുമ്പോള്‍ നാലു ശതമാനം ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

https://dailynewslive.in/ തന്റെ റിമോട്ട് കണ്‍ട്രോള്‍ 140 കോടി ജനം എന്ന് നരേന്ദ്ര മോദി .തനിക്ക് വേറെ റിമോട്ട് കണ്‍ട്രോള്‍ ഇല്ലെന്നും മോദി പറഞ്ഞു. തനിക്കെതിരെ ചീറ്റുന്ന എത് വിഷവും ശിവനെ പോലെ വിഴുങ്ങാന്‍ അറിയാമെന്നും എന്നാല്‍ ഭൂപന്‍ ഹസാരികയെ പോലുള്ള മഹാന്‍മാരെ കോണ്‍ഗ്രസ് അപമാനിക്കുന്നത് സഹിക്കില്ലെന്നും മോദി പറഞ്ഞു. ഹസാരികയ്ക്ക് ഭാരതരത്നം നല്കിയപ്പോള്‍ പാട്ടും നൃത്തവും നടത്തുന്നവര്‍ക്കാണ് ഭാരതരത്ന നല്കുന്നതെന്ന് പറഞ്ഞ് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ പരിഹസിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം.

https://dailynewslive.in/ പ്രധാനമന്ത്രിയുടെ ആഹ്വാനത്തിനു ശേഷവും പരസ്പരം ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്ന് വ്യക്തമാക്കി മണിപ്പൂരിലെ കുക്കി മെയ്തെയ് സംഘടനകള്‍. പ്രത്യേക കേന്ദ്ര ഭരണ പ്രദേശം വേണം എന്ന ആവശ്യം ശക്തമാക്കുകയാണ് കുക്കി സംഘടനകള്‍. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് എന്നു മടങ്ങാനാകും എന്ന ഉറപ്പ് പ്രധാനമന്ത്രിക്ക് നല്കാനായില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെ മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. പ്രധാനമന്ത്രിയുടെ സന്ദര്‍ശന വേളയില്‍ തോരണങ്ങള്‍ നശിപ്പിച്ചവരെ അറസ്റ്റ് ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് നടന്നു. ചുരാചന്ദ്പൂരിലാണ് സംഘര്‍ഷമുണ്ടായത്.

https://dailynewslive.in/ അസമില്‍ ഭൂചലനം. റിക്റ്റര്‍ സ്‌കൈയിലില്‍ 5.9തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഗുവാഹത്തിയിലെ ധേക്കിയജുലിക്ക് സമീപമാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ പറയുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അസമിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ ഭൂട്ടാനിലും വടക്കന്‍ ബംഗാളിലും പ്രകമ്പനം അനുഭവപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ വീണ്ടും ക്രൈസ്തവര്‍ക്കെതിരെ ആക്രമണമെന്ന് പരാതി. ദുര്‍ഗിലെ ഷിലോ പ്രെയര്‍ ടവറിലെത്തി ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സുവിശേഷ പ്രാസംഗികരെ മര്‍ദിച്ചെന്നാണ് പരാതി. പൊലീസെത്തിയാണ് ബജ്റംഗ്ദള്‍ പ്രവര്‍ത്തകരെ നീക്കിയത്. മതപരിവര്‍ത്തനം ആരോപിച്ച് ജ്യോതി ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

https://dailynewslive.in/ ഈ വര്‍ഷം അവസാനത്തോടെ രാജ്യത്ത് ലാ നിന പ്രതിഭാസമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി. ലാ നിന ഇന്ത്യയിലെ ശൈത്യകാലം കഠിനമുള്ളതാക്കും. 2025 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ലാ നിന ഉണ്ടാകാനുള്ള സാധ്യത 71% ആണെന്ന് യുഎസ് നാഷണല്‍ വെതര്‍ സര്‍വീസിന്റെ കാലാവസ്ഥാ പ്രവചന കേന്ദ്രം അറിയിച്ചു.

https://dailynewslive.in/ ജമ്മു കശ്മീരില്‍ ഭീകരര്‍ പുതിയ ഒളിത്താവളമായി ഭൂഗര്‍ഭ ബങ്കറുകളെ ആശ്രയിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മുന്‍പ് പ്രദേശത്തെ വീടുകളിലാണ് ഭീകരര്‍ അഭയം പ്രാപിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് സുരക്ഷിതമല്ലെന്നുകണ്ട് ഇടതൂര്‍ന്ന വനങ്ങളിലും ഉയര്‍ന്ന മലനിരകളിലും ബങ്കറുകള്‍ സ്ഥാപിച്ച് അതിനകത്താണ് ഭീകരര്‍ ഒളിച്ചുകഴിയുന്നതെന്ന് സൈന്യം പറയുന്നു.

https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ലഷ്‌കറെ തൊയ്ബയുടെ മുരിദ്കയിലെ ആസ്ഥാനമായ മര്‍കസ് തായ്ബ പുനര്‍നിര്‍മിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രളയദുരിതാശ്വാസത്തിനായുള്ള ധനസമാഹരണത്തിന്റെ മറവിലാണ് ലഷ്‌കര്‍ ഇതിനുവേണ്ടിയുള്ള പണം കണ്ടെത്തുന്നതെന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്.

https://dailynewslive.in/ ലോകരാഷ്ട്രങ്ങളെ അമ്പരപ്പിച്ച്, ഇന്ത്യാക്കാരുടെയടക്കം ആശങ്ക വര്‍ധിപ്പിക്കുന്ന പതിനായിരങ്ങള്‍ പങ്കെടുത്ത കുടിയേറ്റ വിരുദ്ധ റാലിയില്‍ ലണ്ടന്‍ നഗരം മുങ്ങി. രാജ്യത്തെ തീവ്ര വലതുപക്ഷ വാദിയായ ടോമി റോബിന്‍സണിന്റെ നേതൃത്വത്തില്‍ ചെറു സംഘങ്ങളായി എത്തിയ ഒരു ലക്ഷത്തില്‍പരം ജനമാണ് ലണ്ടന്‍ നഗരത്തില്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കെതിരെ നഗരത്തില്‍ പലയിടത്തായി അണിനിരന്നവരുമായി സംഘര്‍ഷമുണ്ടാകുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാര്‍ ക്രൂര മര്‍ദനത്തിന് ഇരയായി.

https://dailynewslive.in/ അനിയന്ത്രിതമായ കുടിയേറ്റം ബ്രിട്ടനെ നശിപ്പിക്കുകയാണെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഒരു നിര്‍ണായക സാഹചര്യത്തിലാണുള്ളതെന്നും ഒന്നുകില്‍ തിരിച്ചടിക്കുക അല്ലെങ്കില്‍ മരിക്കുക എന്നതാണ് സ്ഥിതിയെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ലണ്ടനില്‍ നടന്ന കുടിയേറ്റവിരുദ്ധ പ്രതിഷേധത്തില്‍ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കുടിയേറ്റ വിരുദ്ധ പ്രകടനത്തെ തള്ളിപ്പറഞ്ഞ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍. അക്രമത്തിന്റെയും ഭയത്തിന്റെയും വിഭജനത്തിന്റെയും പ്രതീകമായി ഉപയോഗിക്കാന്‍ ബ്രിട്ടീഷ് പതാക വിട്ടുകൊടുക്കില്ലെന്ന് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. ബ്രിട്ടന്റെ പതാക വൈവിധ്യത്തെ പ്രതിനിധീകരിക്കുന്നതാണ്. ഈ രാജ്യത്തിന്റെ തെരുവുകളില്‍ പശ്ചാത്തലമോ ചര്‍മ്മത്തിന്റെ നിറമോ കാരണം ആരും ഭയപ്പെടുന്ന സാഹചര്യം അനുവദിക്കില്ലെന്നും സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നിവയില്‍ അഭിമാനത്തോടെ കെട്ടിപ്പടുത്ത രാഷ്ട്രമാണ് ബ്രിട്ടണെന്നും പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു.

https://dailynewslive.in/ റഷ്യയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാലകളിലൊന്നിന് നേര്‍ക്ക് യുക്രൈന്റെ ഡ്രോണ്‍ ആക്രമണം. റഷ്യയുടെ വടക്കുപടിഞ്ഞാറ് ലെനിന്‍ഗ്രാഡ് മേഖലയിലെ കിറിഷി എണ്ണ ശുദ്ധീകരണശാലയ്ക്കു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതോടെ ശുദ്ധീകരണശാലയില്‍ തീപ്പിടിത്തമുണ്ടായി. ആക്രമണം യുക്രൈന്‍ സൈന്യവും റഷ്യന്‍ അധികൃതരും സ്ഥിരീകരിച്ചു.

https://dailynewslive.in/ 140 കോടി ജനങ്ങളുണ്ടെന്ന് വീമ്പു പറയുന്ന ഇന്ത്യ എന്തുകൊണ്ടാണ് ഒരു ബുഷെല്‍ അമേരിക്കന്‍ ചോളംപോലും വാങ്ങാത്തതെന്ന വിമര്‍ശനവുമായി അമേരിക്കയുടെ വാണിജ്യ സെക്രട്ടറി ഹൊവാര്‍ഡ് ലുട്‌നിക്ക്. അവര്‍ എല്ലാം നമുക്ക് വില്‍ക്കുകയും നമ്മുടെ ചോളം വാങ്ങാതിരിക്കുകയും ചെയ്യുന്നത് ചൊടിപ്പിക്കുന്നില്ലേയെന്ന് ചോദിച്ച ലുട്നിക് അവര്‍ എല്ലാത്തിനും മേലെ തീരുവ ചുമത്തുകയാണെന്നും പറഞ്ഞു. ഇന്ത്യ തീരുവ കുറച്ചേ മതിയാകൂവെന്നും അല്ലെങ്കില്‍ അമേരിക്കയുമായുള്ള വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതിന് ബുദ്ധിമുട്ട് നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഏഷ്യാകപ്പിലെ ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിനെതിരെ വ്യാപക വിമര്‍ശനം. മത്സരം ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളില്‍ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കുചേര്‍ന്നു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 26 പേരുടെ ജീവനേക്കാള്‍ വിലയുണ്ടോ ഇന്ത്യാ-പാക് മത്സരത്തിനെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു. പഹല്‍ഗാം ഭീകാരക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മത്സരത്തിനെതിരെ രം?ഗത്തെത്തി.

https://dailynewslive.in/ ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ഇന്ത്യ-പാകിസ്താന്‍ മത്സരത്തിനെതിരേ ടിവി അടിച്ചുപൊട്ടിച്ച് പ്രതിഷേധിച്ച് ശിവസേന നേതാവ്. ശിവസേന ഉദ്ധവ് വിഭാഗം വക്താവായ ആനന്ദ് ദുബെയാണ് പാകിസ്താനുമായുള്ള മത്സരത്തിനെതിരേ മുംബൈയില്‍ നടന്ന പ്രതിഷേധത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് ടിവി സെറ്റുകള്‍ അടിച്ചുപൊട്ടിച്ചത്.

https://dailynewslive.in/ ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തില്‍ ജാസ്മിന്‍ ലംബോറിയയും 48 കിലോഗ്രാം വിഭാഗത്തില്‍ മീനാക്ഷി ഹൂഡയും ആണ് സ്വര്‍ണം നേടിയത്.

https://dailynewslive.in/ ഇന്ത്യയെ തകര്‍ത്ത് ചൈന വനിതാ ഏഷ്യാ കപ്പ് ഹോക്കി കിരീടം സ്വന്തമാക്കി. ഫൈനലില്‍ ഒന്നിനെതിരേ നാല് ഗോളിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇതോടെ ഇതോടെ വനിതാ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാനുള്ള ഇന്ത്യയുടെ അവസരം നഷ്ടമായി.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. ടോസ് നേടി ആദ്യം ബാറ്റ് തിരഞ്ഞെടുത്ത പാകിസ്ഥാന് 9 വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജസ്പ്രീത് ബുമ്രയും അക്സര്‍ പട്ടേലും രണ്ട് വിക്കറ്റ് വീതമെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് വിജയലക്ഷ്യത്തിലെത്തിത്. 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ തുടക്കം മികച്ചതാക്കിയപ്പോള്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നു.

https://dailynewslive.in/ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ പാക് താരങ്ങളുമായി ഹസ്തദാനത്തിനോ സൗഹൃദം പങ്കിടാനോ മുതിരാതെ അകലം പാലിച്ച് ഇന്ത്യന്‍ താരങ്ങള്‍. ടോസിനുശേഷം പതിവുള്ള ഹസ്തദാനം ഒഴിവാക്കിയ ഇരു ക്യാപ്റ്റന്‍മാരും മത്സരം പൂര്‍ത്തിയാക്കിയശേഷവും പതിവ് ഹസ്തദാനത്തിന് മുതിര്‍ന്നില്ല. വിജയറണ്ണെടുത്തശേഷം ശിവം ദുബെക്ക് കൈ കൊടുത്തശേഷം പാക് താരങ്ങള്‍ക്ക് മുഖം കൊടുക്കാതെ സൂര്യയും ശിവം ദുബെയും ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങി. ഇരു ടീമിലെയും കളിക്കാര്‍ പരസ്പരം പതിവായി ചെയ്യാറുള്ള ഹസ്തദാനവും ഉണ്ടായില്ല. ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങിവരുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങള്‍ അല്‍പനേരം ഗ്രൗണ്ടില്‍ നിന്ന് ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമിനുനേരെ നോക്കിയെങ്കിലും ഡ്രസ്സിംഗ് റൂമിന്റെ പുറത്തേക്കുള്ള ജനാലകള്‍ അടക്കുന്ന കാഴ്ച കണ്ട് അവര്‍ തിരിച്ചു നടന്നു.

https://dailynewslive.in/ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വര്‍ധന. 1.69 ലക്ഷം കോടി രൂപയാണ് ഈ എട്ടു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. ബജാജ് ഫിനാന്‍സ് ആണ് ഏറ്റവുമധികം നേട്ടം ഉണ്ടാക്കിയത്. വെള്ളിയാഴ്ച അവസാനിച്ച ആഴ്ചയില്‍ സെന്‍സെക്‌സ് 1,193 പോയിന്റ് ആണ് മുന്നേറിയത്. 1.47 ശതമാനത്തിന്റെ വര്‍ധന. ബജാജ് ഫിനാന്‍സിന്റെ മാത്രം വിപണി മൂല്യത്തില്‍ 40,788 കോടിയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇന്‍ഫോസിസ് 33,736 കോടി, ടിസിഎസ് 30,970 കോടി, റിലയന്‍സ് 27,741 കോടി, എസ്ബിഐ 15,092 കോടി, ഐസിഐസിഐ ബാങ്ക് 10,644 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ വര്‍ധന. അതേസമയം ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിപണി മൂല്യത്തില്‍ 12,429 കോടിയുടെയും എല്‍ഐസിക്ക് 1,454 കോടിയുടെയും നഷ്ടമാണ് രേഖപ്പെടുത്തിയത്. വിപണി മൂല്യത്തില്‍ റിലയന്‍സ് തന്നെയാണ് ഇത്തവണയും ഒന്നാം സ്ഥാനത്ത്.

https://dailynewslive.in/ സംവിധായകനായും നടനായും മികവ് തെളിയിച്ച ബേസില്‍ ജോസഫ് സിനിമ നിര്‍മാണത്തിലേക്ക്. ‘ബേസില്‍ ജോസഫ് എന്റര്‍ടെയ്ന്‍മെന്റ്’ എന്ന പേരിലാണ് നിര്‍മാണ കമ്പനി. പുതിയ മേഖലയിലേക്ക് ചുവടുവയ്ക്കുന്നു എന്ന് ബേസില്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ഒരു അനിമേഷന്‍ വിഡിയോ പങ്കുവച്ചാണ് ബേസിലിന്റെ പ്രഖ്യാപനം. ബേസിലിന്റെ പ്രഖ്യാപനം പതിവ് പോലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് വഴിതുറന്നു. ആദ്യ സിനിമയിലെ നായകന്‍ ഞാനല്ലേ എന്നാണ് ടൊവിനൊ തോമസ് പോസ്റ്റിന് നല്‍കിയിരിക്കുന്ന കമന്റ്. ഞാനും എന്ന് നടി ഉണ്ണിമായ പ്രസാദും കമന്റില്‍ പറയുന്നു. സംവിധായകന്‍ എന്ന നിലയില്‍ മികവ് തെളിയിച്ചിട്ടുള്ള ബേസില്‍ നിലവില്‍ അഭിനേതാവ് എന്ന റോളിലും മലയാളത്തില്‍ സജീവമാണ്. നായകന്‍, സഹനടന്‍, പ്രതിനായക വേഷങ്ങളിലും ബേസില്‍ മികവ് തെളിയിച്ചിട്ടുണ്ട്. മരണമാസ് ആണ് ബേസില്‍ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

https://dailynewslive.in/ ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ‘മാര്‍ക്കോ’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളന്‍’ സിനിമയില്‍ ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’യിലൂടെ വൈറലായ തൃശൂര്‍ സ്വദേശി ഷിബിന്‍ എസ്. രാഘവും. ‘കാട്ടാളന്‍’ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഷിബിനെ ക്ഷണിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവന്നിരിക്കുന്നത്. ആന്റണി വര്‍ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് രജിഷ വിജയനാണ്. പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നു.

https://dailynewslive.in/ ഇന്ത്യന്‍ വിപണിക്കായി തങ്ങളുടെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോ വൈവിധ്യവല്‍ക്കരിക്കാന്‍ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതനുസരിച്ച് യമഹയുടെ പുതിയ ബൈക്കായ എക്‌സ്എസ്ആര്‍155 നവംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി, പുതിയ ബൈക്കിന്റെ ഇന്ത്യന്‍ റോഡുകളിലെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കായ യമഹ ആര്‍15 വി4നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും പുതിയ ബൈക്ക് എന്നാണ് വിവരം. വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍, ഒരു ഫ്‌ലാറ്റ് സീറ്റ്, കണ്ണുനീര്‍ തുള്ളി ആകൃതിയിലുള്ള ഇന്ധന ടാങ്ക്, നിവര്‍ന്നു ഇരിക്കുന്ന പോസ്ചര്‍ എന്നിവയുള്ള പുതിയ-റെട്രോ ഡിസൈന്‍ ഭാഷ യമഹ അവതരിപ്പിക്കുമെന്നാണ് വിവരം. ബൈക്കിന് ഡ്യുവല്‍-ചാനല്‍ എബിഎസ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

https://dailynewslive.in/ കടല്‍ ഒരു പടുകൂറ്റന്‍ ജലമൃഗമാണ് എന്നറിയുന്നയാള്‍ക്ക് ചൂണ്ടലില്‍ കൊത്താനുള്ള സാദ്ധ്യതകളെപ്പറ്റി വേവലാതികളില്ല. എന്തു കൊത്തിയാലും തന്റെ അടുക്കളയുടെ ഭാവുകത്വനിര്‍മ്മാണശേഷിയില്‍ ആത്മവിശ്വാസമുള്ള കുശിനിക്കാരനാണ് അയാള്‍. കഥയോ കവിതയോ അനതിദീര്‍ഘമല്ലാത്ത പ്രബന്ധങ്ങളോ സൗന്ദര്യമുള്ള ഫിക്ഷന്‍ കഷണങ്ങളോ ഒക്കെയായി വായനക്കാരുടെ തീന്‍മേശയില്‍ അദ്ഭുതം വിളമ്പാന്‍ അയാള്‍ക്കാവും. കവിതയുടെ പ്രഖ്യാപിതലക്ഷണങ്ങളെ പിന്‍പറ്റാതെ, താനുണ്ടാക്കിയ കവിതയില്‍നിന്ന് ലക്ഷണങ്ങള്‍ തോന്നിപ്പിക്കാനും ഈ കവിതകള്‍ ശ്രമിക്കും. വഴുവഴുക്കുന്ന ജീവിതപ്രതലത്തില്‍ ആസ്വദിച്ചു നൃത്തമാടുന്ന ഇരുപത്തിരണ്ടു കവിതകള്‍. ‘സോമറ്റോ ഡെലിവറി ബോയ്’. ഷാജു വി വി. മാതൃഭൂമി ബുക്സ്. വില 152 രൂപ.

https://dailynewslive.in/ മുട്ട അമിതമായി ചൂടാക്കുന്നത് മുട്ടയുടെ പോഷകമൂല്യം കുറയ്ക്കുമെന്ന് മാത്രമല്ല കൊളസ്‌ട്രോള്‍ രോഗികളില്‍ അത് അപകടമുണ്ടാക്കുകയും ചെയ്യും. മുട്ട അമിതമായി ചൂടാക്കുമ്പോള്‍ അതിലെ കൊളസ്‌ട്രോള്‍ ഓക്‌സിസൈഡ് ചെയ്ത് ഓക്‌സിസ്റ്ററോള്‍ എന്ന സംയുക്തം ഉണ്ടാക്കുന്നു. ഈ സംയുക്തം ശരീരത്തില്‍ ഓക്‌സിഡേറ്റീവ് സമ്മര്‍ദവും വീക്കവും ഉണ്ടാക്കും. അതുകൊണ്ട് തന്നെ ഇത് ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്നു. കൂടാതെ ഓക്‌സിസ്റ്ററോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാനും രക്തധമനികളില്‍ കാഠിന്യമുണ്ടാക്കാനും കാരണമാകും. കുറഞ്ഞ ഊഷ്മാവില്‍ മുട്ട പാകം ചെയ്യാം. മുട്ട ഫ്രൈ ചെയ്യുമ്പോള്‍ വെളിച്ചെണ്ണ, ഒലിവ് ഓയില്‍ പോലുള്ള ഉയര്‍ന്ന സ്‌മോക്ക് പോയിന്റുള്ള എണ്ണകള്‍ ഉപയോഗിക്കാം. മുട്ട അമിതമായി വേവിക്കുന്നത് ഒഴിവാക്കാം. മുട്ടവിഭവങ്ങള്‍ ഉണ്ടാക്കുമ്പോള്‍ പച്ചക്കറികളും ഉള്‍പ്പെടുത്തുന്നത് ഓക്‌സിഡേറ്റീവ് സമ്മര്‍ദം പ്രതിരോധിക്കാന്‍ കഴിയുന്ന ആന്റി-ഓക്‌സിഡന്റുകള്‍ ഉണ്ടാക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒട്ടകത്തെ വാങ്ങാനാണ് യുവാവ് അവിടെയെത്തിയത്. അപ്പോള്‍ അയാള്‍ ചോദിച്ചു: ഒട്ടകത്തിന്റെ കുഞ്ഞിനെ മതിയോ. ഇത് കേട്ടതും യുവാവിന് ദേഷ്യം വന്നു. യുവാവ് ചോദിച്ചു: ഒട്ടക കുഞ്ഞിന് എന്നെപോലെ ഒരാളെ ചുമക്കാന്‍ സാധിക്കുമോ? കാര്യം മനസ്സിലാക്കിയ കച്ചവടക്കാരന്‍ യുവാവി ഒട്ടകത്തെ നല്‍കി. വില വാങ്ങി. ഒട്ടകത്തേയും കൊണ്ട് തിരിഞ്ഞുനടന്ന അവനോട് അയാള്‍ ചോദിച്ചു: നിങ്ങള്‍ കൊണ്ടുപോകുന്നതും ഏതോ ഒരു ഒട്ടകത്തിന്റെ കുഞ്ഞിനെയല്ലേ. ഉത്തരമില്ലാതെ കുറച്ച് നേരം അയാളെ നോക്കി നിന്ന് യുവാവ് തിരിച്ചുപോയി. മുന്‍ധാരണകള്‍ തിരുത്തപ്പെടേണ്ടതുണ്ട്. അത് ആളുകളെക്കുറിച്ചാണെങ്കിലും ജീവിതത്തെ കുറിച്ചാണെങ്കിലും. കാഴ്ചപ്പാടുകള്‍ മാറാന്‍ കാഴ്ചകള്‍ മാറണം. കേള്‍ക്കുന്നതെല്ലാം അപ്പാടെ വിഴുങ്ങരുത്. പറയപ്പെടുന്ന എല്ലാ വാചകങ്ങളിലും അത് പറയുന്നവര്‍ ഉദ്ദേശിക്കുന്ന അര്‍ത്ഥം കൂടിയുണ്ടാകും. ഒന്നിനെ മനസ്സിലാക്കണമെങ്കില്‍ അതിനെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളണം. മറുവശത്ത് നിന്ന് നോക്കിയാല്‍ കാഴ്ചയില്‍ മാറ്റമുണ്ടാകുമെങ്കില്‍ നിര്‍ബന്ധമായും മറുവശത്ത് നിന്നും നോക്കണം. എല്ലാ വശവും കണ്ടാല്‍ അനാവശ്യതര്‍ക്കങ്ങള്‍ ഒഴിവാകും. അപ്പുറത്ത് നില്‍ക്കുന്നവരോടും ആദരവ് തോന്നും. സ്വന്തം ധാരണകള്‍ ശരിയെന്ന് കരുതുന്നതില്‍ തെറ്റില്ല. പക്ഷേ, അപരന്റേതു മുഴുവന്‍ തെറ്റാണെന്ന ധാരണയാണ് യാഥാര്‍ത്ഥ തെറ്റ് – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *