രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ മൂൻകൂർ ജാമ്യം തേടി ക്രൈം നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. കേസിൽ നന്ദകുമാറിനെ നേരത്തെ കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല പരിരക്ഷ നൽകിയിരുന്നു. ഇത് കോടതി എടുത്തുകളഞ്ഞു മാത്രമല്ല അന്വേഷണ ഊദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം നന്ദകുമാർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതിനെയും കോടതി വിമർശിച്ചു.
രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ ക്രൈം നന്ദകുമാറിന്റെ ഹർജി തള്ളി
