സംസ്ഥാനത്തെ സ്കൂളുകൾക്ക് വീണ്ടും പരിഷ്കരണ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടുത്ത അധ്യായന വർഷം ക്ലാസിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേര് വിളിക്കണം. പുതിയ പരിഷ്കാരം സംബന്ധിച്ച് നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായി മന്ത്രി പറഞ്ഞു. ഉത്രാടം ദിനത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ശിവൻകുട്ടിയും കുട്ട്യോളും എന്ന പരിപാടിയിലായിരുന്നു പുതിയ നിർദ്ദേശത്തെക്കുറിച്ച് മന്ത്രി വ്യക്തമാക്കിയത്.
സംസ്ഥാനത്തെ സ്കൂളുകൾക്ക് വീണ്ടും പരിഷ്കരണ നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
