ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് കെ.വി. അബ്ദുള് നാസര് നിര്മിച്ച് ദിലീപ് നാരായണന് സംവിധാനം നിര്വഹിച്ച ‘കേസ് ഡയറി’യുടെ ട്രെയ്ലര് പുറത്തിറങ്ങി. ഏറെ കോളിളക്കം സൃഷ്ടിച്ച അജു കൊലപാതക കേസ് അന്വേഷിക്കാനെത്തുന്ന ക്രിസ്റ്റി സാം എന്ന സര്ക്കിള് ഇന്സ്പെക്ടര് വേഷമാണ് അഷ്ക്കര് സൗദാന് അവതരിപ്പിക്കുന്നത്. ദേശീയ ചലച്ചിത്രപുരസ്ക്കാര ജേതാവായ വിജയരാഘവന് മികച്ച ഒരു കഥാപാത്രത്തെ ചിത്രത്തില് അവതരിപ്പിക്കുന്നു. കണ്ണന് എന്ന പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് രാഹുല് മാധവ് ചിത്രത്തില് അവതരിപ്പിക്കുന്നത്. റിയാസ് ഖാന്, സാക്ഷി അഗര്വാള്, നീരജ, അമീര് നിയാസ്, ഗോകുലന്, കിച്ചു ടെല്ലസ്, ബാല, മേഘനാഥന്, ബിജുകുട്ടന് തുടങ്ങിയ വലിയ താരനിരതന്നെ ചിത്രത്തിലുണ്ട്. ചിത്രം ഓഗസ്റ്റ് 21ന് തീയേറ്ററുകളിലെത്തും. വിഷ്ണു മോഹന്സിത്താര, മധു ബാലകൃഷ്ണന്, ഫോര് മ്യൂസിക്ക് എന്നിവര് സംഗീതം നല്കുന്ന ചിത്രത്തിലെ ഗാനങ്ങള് രചിച്ചിരിക്കുന്നത് ഹരിനാരായണന്, എസ്. രമേശന് നായര്, ഡോ. മധു വാസുദേവന്, ബിബി എല്ദോസ് ബി.
‘കേസ് ഡയറി’ സിനിമയുടെ ട്രെയ്ലര്
