yt cover 34

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ വ്യോമ, നാവിക സേനകള്‍. അറബിക്കടലില്‍ മിസൈല്‍ പരീക്ഷണം നടത്തിയാണ് ഇന്ത്യന്‍ നാവിക സേന ശക്തി തെളിയിച്ചത്. ഇന്ത്യന്‍ നാവിക സേനയുടെ ഗൈഡഡ് മിസൈല്‍ നശീകരണ കപ്പിലായ ഐഎന്‍എസ് സൂറത്തിലാണ് സര്‍ഫസ് ടു എയര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത്. പ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതില്‍ സുപ്രധാന നാഴികക്കല്ലാണ് പിന്നിട്ടതെന്ന് നാവികസേന പ്രതികരിച്ചു. ഇതിനിടെ, വ്യോമാഭ്യാസം നടത്തിയാണ് ഇന്ത്യന്‍ വ്യോമസേന മുന്നറിയിപ്പ് നല്‍കിയത്. ആക്രമണ്‍ എന്ന പേരില്‍ സെന്‍ട്രല്‍ സെക്ടറിലാണ് വ്യോമാഭ്യാസം നടത്തിയത്. തിരിച്ചടി ഭയക്കുന്ന പാകിസ്താന്‍ ഇതിനുപിന്നാലെ നിയന്ത്രണരേഖയില്‍ സേനാ വിന്യാസം വര്‍ധിപ്പിക്കുകയും റാവല്‍പിണ്ടിയിലെ സേനാ കേന്ദ്രത്തിന്റെ സുരക്ഷ കൂട്ടുകയും ചെയ്തു.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് അട്ടാരി അതിര്‍ത്തിയിലെ ബീറ്റിങ് റിട്രീറ്റ് ചടങ്ങുകളില്‍ മാറ്റം വരുത്താന്‍ തീരുമാനം. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങിലാണ് മാറ്റം വരുത്തുക. ചടങ്ങിനിടെ ഗേറ്റുകള്‍ അടച്ചിടാനും ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ തമ്മിലുള്ള പ്രതീകാത്മക ഹസ്തദാനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും തീരുമാനമായിട്ടുണ്ട്.

*അസര്‍ബെയ്ജാന്‍ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

കാസ്പിയന്‍ കടലിനു പടിഞ്ഞാറു ഭാഗത്തായി യൂറോപ്പിലും വടക്കുപടിഞ്ഞാറന്‍ ഏഷ്യയിലുമായി വ്യാപിച്ചുകിടക്കുന്ന അസര്‍ബെയ്ജാനിലേക്ക് 5 ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *8138902301* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ അബദ്ധത്തില്‍ അതിര്‍ത്തി മുറിച്ച് കടന്ന ബിഎസ്എഫ് ജവാനെ കസ്റ്റഡിയിലെടുത്ത് പാകിസ്ഥാന്‍. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ പി കെ സിംഗ് ആണ് പാകിസ്ഥാന്റെ കസ്റ്റഡിയിലായത്. പഞ്ചാബ് അതിര്‍ത്തിയിലാണ് സംഭവം. അന്താരാഷ്ട്ര അതിര്‍ത്തി കടന്നതിനാണ് ജവാനെ പാകിസ്ഥാന്‍ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോര്‍ട്ടുകള്‍. ജവാന്റെ മോചനത്തിനായി ഇരുസേനകളും തമ്മില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്ഥാനുമായുള്ള നയതന്ത്ര ബന്ധം അവസാനിപ്പിച്ചടതക്കമുള്ള കടുത്ത നടപടികളിലേക്ക് ഇന്ത്യ കടന്നതിന് പിന്നാലെ നടപടിയുമായി പാകിസ്ഥാന്‍. സിന്ധു നദീജല കരാര്‍ ലംഘിക്കുന്നത് യുദ്ധമായി കണക്കാക്കുമെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കി. ഇന്ത്യയുടെ നടപടിക്ക് പിന്നാലെ പാകിസ്ഥാനും നടപടിയുമായി രംഗത്തെത്തി. ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള വീസ പാകിസ്ഥാന്‍ മരവിപ്പിച്ചു. ഇന്ത്യയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളും നിര്‍ത്തലാക്കി. ഇതുകൂടാതെ ഷിംല കരാറില്‍ നിന്ന് തല്‍ക്കാലം പിന്‍മാറുമെന്നും ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് പാക് വ്യോമ മേഖല അടയ്ക്കാനും പാകിസ്ഥാന്‍ തീരുമാനിച്ചു. രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്ന ഏതു നീക്കത്തിനും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നാണ് പാകിസ്ഥാന്‍ വ്യക്തമാക്കുന്നത്.

https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനൊപ്പമാണ് അമിത് ഷാ രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തിയത്. കശ്മീരിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് രാഷ്ട്രപതിയോട് വിശദീകരിച്ചു.

*

class="selectable-text copyable-text xkrh14z x117nqv4">പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാകിസ്ഥാനികള്‍ക്ക് വിസ നല്‍കുന്നത് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. ഇതുവരെ നല്‍കിയ വിസകള്‍ ഞായറാഴ്ച റദ്ദാക്കും. മെഡിക്കല്‍ വിസകള്‍ ചൊവ്വാഴ്ചയോടെ റദ്ദാക്കും. പാകിസ്ഥാന്‍ പൗരന്‍മാര്‍ ഇന്ത്യ വിടണമെന്നും ഇന്ത്യന്‍ പൗരന്മാര്‍ പാകിസ്ഥാനില്‍ നിന്ന് മടങ്ങണമെന്നും നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ ബൈസരണ്‍ താഴ്വര വിനോദസഞ്ചാരികള്‍ക്കായി തുറന്നുനല്‍കിയ കാര്യം പ്രാദേശിക അധികൃതര്‍ സുരക്ഷാ ഏജന്‍സികളെ ധരിപ്പിച്ചിരുന്നില്ലെന്ന് സൂചന. ജൂണില്‍ തുറക്കേണ്ട ബൈസരണ്‍ താഴ്വര ഏപ്രില്‍ 20ന് തുറന്നത് സുരക്ഷാ സേന അറിഞ്ഞില്ലെന്നും ഇത് സുരക്ഷാസേനയുടെ അറിവോടെയല്ലെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്ന് സര്‍വകക്ഷിയോഗത്തിനുശേഷം ഹാരിസ് ബീരാന്‍ എംപി മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ പാക് ഭീകരരെ പറ്റി പറയുമ്പോള്‍ എന്തിനാണ് എം എ ബേബിയും വി ഡി സതീശനും അസ്വസ്ഥരാവുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എന്തിനാണ് ഈ നേതാക്കള്‍ പാക് ഭീകരരെ പിന്തുണക്കാന്‍ ശ്രമിക്കുന്നത്. ഭീകരാക്രമണത്തിലും പ്രീണന രാഷ്ട്രീയം കളിക്കുന്ന നേതാക്കള്‍ അത്തരം നടപടികള്‍ തിരുത്താന്‍ തയ്യാറാവണമെന്നും വികസിത കേരളം കണ്‍വന്‍ഷന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ പഹല്‍ഗാമിലെ ഭീകരാക്രമണം സര്‍ക്കാരിന്റെ കനത്ത സുരക്ഷാ പരാജയമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. വേദനിക്കുന്ന ഹൃദയങ്ങളോട് കൂടി തന്നെ ഇനി നമുക്ക് രാജ്യസുരക്ഷയെ കുറിച്ച് ശക്തമായ ചില ചോദ്യങ്ങള്‍ ചോദിക്കേണ്ട സമയമായിയെന്നും ഇത്രയും കനത്ത സുരക്ഷാ സംവിധാനങ്ങള്‍ നിറഞ്ഞ കാശ്മീരില്‍ ഇതുപോലെ ഒരു കൊടും ഭീകരാക്രമണം ഉണ്ടാകത്തക്ക നിലയിലുള്ള സുരക്ഷാ വീഴ്ച എങ്ങനെയുണ്ടായിയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയുടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യയിലെ ജനങ്ങളോട് ഇതിന് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം ഇതേക്കുറിച്ച് വിശദീകരിക്കാത്തത് എന്തുകൊണ്ടാണെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

https://dailynewslive.in/ വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം. മേപ്പാടി എരുമക്കൊല്ലി പൂളക്കൊല്ലി സ്വദേശി അറുമുഖന്‍ ആണ് മരിച്ചത്. എരുമക്കൊല്ലിയില്‍ വെച്ചുണ്ടായ കാട്ടാനയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആക്രമണം ഉണ്ടായത്.

https://dailynewslive.in/ വയനാട് മേപ്പാടി എരുമകൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതില്‍ സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം. അറുമുഖത്തെ കൊന്ന കാട്ടാന തന്നെയാണ് നേരത്തെയും ഇവിടെ ആളുകളുടെ ജീവനെടുത്തതെന്നും കൊലയാളി കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. കാട്ടാനയെ മയക്കുവെടിവെക്കാനുള്ള കാര്യത്തിലടക്കമുള്ള ആവശ്യങ്ങള്‍ ഇന്ന് പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചതോടെ രാത്രി 11.45ഓടെ നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം സ്ഥലത്ത് നിന്ന് കൊണ്ടുപോകാന്‍ അനുവദിച്ചു.

https://dailynewslive.in/ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളിക്കളങ്ങള്‍ സജീവമാക്കുകയെന്ന ലക്ഷ്യത്തോടെ ലഹരി വിരുദ്ധ സന്ദേശ യാത്ര സംഘടിപ്പിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. മെയ് 5 ന് കാസര്‍ഗോഡ് ആരംഭിക്കുന്ന യാത്ര കായിക മന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും പര്യടനം നടത്തും. സ്പോര്‍ട്സ് കിറ്റുകളും ഇവിടങ്ങളില്‍ നല്‍കും എന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ എറണാകുളം അങ്കമാലി അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മുന്‍ ബാങ്ക് പ്രസിഡന്റ് പി ടി പോളിന്റെ ഭാര്യ എല്‍സി റിമാന്റില്‍. 89 കോടി രൂപയുടെ തട്ടിപ്പ് കേസിലാണ് ക്രൈം ബ്രാഞ്ച് എല്‍സിയെ അറസ്റ്റ് ചെയ്തത്. മരിച്ച പി ടി പോള്‍ ആയിരുന്നു കേസില്‍ ഒന്നാം പ്രതി. തയ്യല്‍ തൊഴിലാളിയായ എല്‍സിയും പണം തട്ടിയിട്ടുണ്ടെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കി എല്‍സി ബാങ്കില്‍ നിന്നും ലോണെടുത്തു എന്നും അന്വേഷണ സംഘം പറയുന്നു.

https://dailynewslive.in/ കേരള സര്‍ക്കാര്‍ നടപ്പാക്കിയ കൊച്ചി വാട്ടര്‍ മെട്രോ 40 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. കൊച്ചിയിലെത്തുന്ന വിവിഐപികളുടെ മുതല്‍ സാധാരണക്കാരുടെ വരെ ടൂറിസം ഡെസ്റ്റിനേഷനായി മാറിക്കഴിഞ്ഞ വാട്ടര്‍മെട്രോ സര്‍വ്വീസ് മൂന്നാം വര്‍ഷം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ്.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് രാജ്യത്ത് ഔദ്യോഗിക ദു:ഖാചരണം നിലനില്‍ക്കുകയും കാശ്മീര്‍ കൂട്ടക്കുരുതിയുടെ വേദന രാജ്യത്ത് തളംകെട്ടിനില്ക്കുകയും ചെയ്ത സാഹചര്യത്തിലും മുഖ്യമന്ത്രി ആഘോഷപൂര്‍വം എ കെ ജി സെന്ററിന്റെ ഉദ്ഘാടനം നടത്തിയത് അനൗചിത്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. കോടികള്‍ മുടക്കി ഉത്സവം പോലെ സര്‍ക്കാരിന്റെ വാര്‍ഷിക പരിപാടികളും നടത്താന്‍ പാടില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരണമെന്നും എല്‍ഡിഎഫ് ആണ് ശരിയെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അതുകൊണ്ട് ചില കാര്യങ്ങള്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സിപിഐ പറയും. അത് എല്‍ഡിഎഫിനെ ശക്തമാക്കാനാണ്. അത് ഐക്യം തകര്‍ക്കാന്‍ അല്ലെന്നും ആ ശരിയെ ശക്തമാക്കാനാണ് സിപിഐയുടെ പോരാട്ടമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

https://dailynewslive.in/ അടുത്ത വര്‍ഷം മുതല്‍ സബ്ജക്ട് മിനിമം 5,6,7 ക്‌ളാസുകളിലും നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. അതായത് യുപി ക്ലാസ് എഴുത്ത് പരീക്ഷകള്‍ക്ക് പാസാകാനും ഇനി മുതല്‍ മിനിമം മാര്‍ക്ക് തിട്ടപ്പെടുത്തുമെന്ന് സാരം. പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ മതാടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താന്‍ നിര്‍ദേശം നല്‍കിയ ഉന്നത ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി കെ, ജൂനിയര്‍ സൂപ്രണ്ട് അപ്‌സര എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറുപ്പില്‍ അറിയിച്ചു.

https://dailynewslive.in/ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം. എസിപിമാരായ കെ ജയകുമാര്‍,അബ്ദുള്‍ സലാം, രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോ?ഗമിക്കുക. ഡാന്‍സഫ്, സൈബര്‍ ടീം അംഗങ്ങളും സംഘത്തിലുണ്ട്. ഷൈനുമായി ബന്ധപ്പെട്ട വിവര ശേഖരണം നടത്തുന്നതിനാണ് അന്വേഷണ സംഘം വിപുലീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

https://dailynewslive.in/ കോട്ടയത്ത് കളക്ടറേറ്റില്‍ ലഭിച്ച ഭീഷണി സന്ദേശം പുറത്ത്. തമിഴ്‌നാട് സ്വദേശികള്‍ക്കെതിരെ നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. 2 മണിക്ക് ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു ഭീഷണി. സന്ദേശം വ്യാജമാണെന്ന വിലയിരുത്തലിലാണ് പൊലീസ്. നിലവില്‍ പൊലീസ് പരിശോധന അവസാനിപ്പിച്ചു.

https://dailynewslive.in/ വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ അനധികൃത മണ്ണെടുപ്പിനെതിരെ നടപടിയുമായി ജിയോളജി വകുപ്പ്. കുന്നിടിച്ച് മണ്ണ് കടത്തിയ സ്ഥലത്തിന്റെ ഉടമയ്ക്ക് പിഴ ചുമത്തും. അനധികൃത മണ്ണെടുപ്പ് പുറത്തു കൊണ്ടുവന്നതോടെയാണ് ജിയോളജി വകുപ്പിന്റെ നടപടി.

https://dailynewslive.in/ സാമൂഹ്യ, ക്ഷേമ പെന്‍ഷനുകളുടെ കുടിശികയില്‍ ഒരു ഗഡുകൂടി അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മെയ് മാസത്തെ പെന്‍ഷനൊപ്പം ഒരു ഗഡു കുടിശിക കൂടി നല്‍കാന്‍ നിര്‍ദേശിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. അടുത്ത മാസം പകുതിക്കുശേഷം പെന്‍ഷന്‍ വിതരണം തുടങ്ങാനാണ് നിര്‍ദേശം.

https://dailynewslive.in/ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളി ചേറ്റൂര്‍ ശങ്കരന്‍ നായരെ മത്സരിച്ച് അനുസ്മരിച്ച് ബിജെപിയും കോണ്‍ഗ്രസും. ചേറ്റൂരിന്റെ 91-ാം ഓര്‍മ ദിനത്തിലാണ് ബിജെപിയും കോണ്‍ഗ്രസും അനുസ്മരണം സംഘടിപ്പിച്ചത്. ചേറ്റൂരിനെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നുവന്നിരുന്നു. ഇതിന് പിന്നാലെ സുരേഷ് ഗോപി ചേറ്റൂരിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു.

https://dailynewslive.in/ സ്വന്തം മകളെ പീഡിപ്പിച്ച കേസില്‍ പിതാവിനെ 17 വര്‍ഷം കഠിന തടവിന് വിധിച്ച് കോടതി. ഇടുക്കി ജില്ലയിലെ പൂമാല സ്വദേശിയായ 41 കാരനെതിരെയുള്ള കേസിലാണ് വിധി വന്നത്. 17 വര്‍ഷത്തെ കഠിന തടവ് കൂടാതെ 1,50,000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

https://dailynewslive.in/ എറണാകുളം ഫോര്‍ട്ട് കൊച്ചിയില്‍ കാറിനുള്ളില്‍ മധ്യവയസ്‌കനെ മരിച്ചനിലയില്‍ കണ്ടെത്തി. മൃതശരീരത്തിന് മൂന്ന് ദിവസത്തില്‍ കൂടുതല്‍ പഴക്കമുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. പ്രദേശത്ത് സ്ഥിരം അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളെയാണ് മരിച്ച നിലയില്‍ കണ്ടതെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ റോബര്‍ട്ട് എന്നയാളുടെ കാറിലാണ് മൃതശരീരം ഉണ്ടായിരുന്നത്.

https://dailynewslive.in/ പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലപാതക കേസ് പ്രതി മന്ത്രവാദിനി ജിന്നുമ്മയ്ക്കും കൂട്ടാളിക്കും ജാമ്യം. കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അതേസമയം ഒന്നാം പ്രതി ഉവൈസിന്റെ ജാമ്യാപേക്ഷ തള്ളി.

https://dailynewslive.in/ കക്കയം ജലവൈദ്യുതപദ്ധതിയുടെ പെന്‍സ്റ്റോക്കില്‍ ലീക്കേജിനെ തുടര്‍ന്ന് വൈദ്യുതോത്പാദനം നിര്‍ത്തിവച്ചതോടെ മലബാറില്‍ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും നാളെയും മലബാറിന്റെ ചിലഭാഗങ്ങളില്‍ അരമണിക്കൂര്‍ നേരത്തേക്കാകും വൈദ്യുതി നിയന്ത്രണം. നിയന്ത്രണം.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാരം നടക്കുന്ന നാളെ ഇന്ത്യയിലും ഔദ്യോഗിക ദുഃഖാചരണം. ഇന്ത്യന്‍ സമയം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് സംസ്‌കാര ചടങ്ങുകള്‍. വത്തിക്കാന്‍ സിറ്റിക്ക് പുറത്തുള്ള സെന്റ് മേരി മേജര്‍ ബസലിക്കയിലാണ് ചടങ്ങുകള്‍ നടത്തുക. ലോക രാഷ്ട്ര തലവന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. അതേസമയം മാര്‍പാപ്പയെ അവസാനമായി ഒരുനോക്ക് കാണാന്‍ ലോകമെമ്പാടും നിന്ന് ജനപ്രവാഹമാണ്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെത്തി ഇന്നലേയും അന്ത്യാഞ്ജലി അര്‍പ്പിച്ചത് ആയിരങ്ങളാണ്.

https://dailynewslive.in/ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാളെ നടക്കുന്ന സംസ്‌കാര ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ത്യയെ പ്രതിനിധീകരിക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ മാര്‍പ്പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കും.

https://dailynewslive.in/ തമിഴ്‌നാട് മന്ത്രി ദുരൈമുരുകന്‍ സ്വത്ത് സമ്പാദനക്കേസില്‍ വിചാരണ നേരിടണമെന്ന് മദ്രാസ് ഹൈക്കോടതി. ദുരൈമുരുകനേയും ഭാര്യയേയും വെറുതെ വിട്ട വെല്ലൂര്‍ കോടതിവിധിയാണ് ഇപ്പോള്‍ ഹൈക്കോടതി റദ്ദാക്കിയത്. സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് ദുരൈമുരുകന്‍ നേരിട്ടിരുന്നത്. രണ്ട് കേസിലും മന്ത്രി തിരിച്ചടി നേരിട്ടിരിക്കുകയാണ്.

https://dailynewslive.in/ വിനോദ സഞ്ചാരികളെ ഭീകരരില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പഹല്‍ഗാമില്‍ വെടിയേറ്റ് മരിച്ച സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ഭീകരരെ തടഞ്ഞ് തോക്ക് തട്ടിത്തെറിപ്പിക്കാന്‍ ശ്രമിക്കുമ്പോഴാണ് കുതിരക്കാരനായ സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ (30) കൊല്ലപ്പെട്ടത്. പഹല്‍ഗാമിലെ ഹപത്നാര്‍ഡ് ഗ്രാമത്തില്‍, നൂറുകണക്കിന് പേര്‍ ആദില്‍ ഹുസൈന്‍ ഷായ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി.

https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമിലും പുല്‍വാമയിലും നടന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയതിന് അസമിലെ എംഎല്‍എ അമിനുള്‍ ഇസ്ലാമിനെ അറസ്റ്റ് ചെയ്ത് പൊലീസ്. പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണവും പഹല്‍ഗാമില്‍ 26 വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതും സര്‍ക്കാരിന്റെ ഗൂഢാലോചനകളാണെന്ന് അമിനുള്‍ ഇസ്ലാമിന്റെ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.

https://dailynewslive.in/ കുടുംബത്തോട് സംസാരിക്കാന്‍ അനുവദിക്കണമെന്ന മുംബൈ ഭീകരാക്രമണ കേസ് പ്രതി തഹാവൂര്‍ റാണയുടെ അപേക്ഷ ദില്ലി പട്യാല ഹൗസ് കോടതി തള്ളി. നിര്‍ണ്ണായക വിവരങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്ന് റാണയുടെ ആവശ്യത്തെ എതിര്‍ത്ത എന്‍ഐഎ കോടതിയില്‍ വാദിച്ചു. ഇത് കണക്കിലെടുത്താണ് കോടതിയുടെ തീരുമാനം. വിദേശ പൗരന്‍ എന്ന നിലയില്‍ കുടുംബത്തോട് സംസാരിക്കണം എന്നത് മൗലികാവകാശമാണെന്നായിരുന്നു റാണയുടെ വാദം.

https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജമ്മു കശ്മീരില്‍ സര്‍വ്വകക്ഷി യോഗം നടന്നു. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള വിളിച്ച യോഗത്തില്‍ പ്രധാനപ്പെട്ട എല്ലാ പാര്‍ട്ടി നേതാക്കളും പങ്കെടുത്തു. ഐക്യത്തോടെ മുന്നോട്ട് പോകാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൂട്ടായ ഉത്തരവാദിത്വം ഉണ്ടെന്നും, രാഷ്ട്രീയം മറന്ന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാനെ വിജയിക്കാന്‍ അനുവദിക്കരുതെന്നും, വിനോദ സഞ്ചാരികള്‍ ഇനിയും കാശ്മീരിലേക്ക് വരണമെന്നും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.

https://dailynewslive.in/ ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിക്കും. കോണ്‍ഗ്രസ് ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഭരണഘടന സംരക്ഷണ റാലി ഏപ്രില്‍ 27ലേക്ക് മാറ്റി. കാശ്മീരിലെ അനന്ത്‌നാഗില്‍ ഇന്നെത്തുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഭീകരാക്രമണത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കും.

https://dailynewslive.in/ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 11 റണ്‍സിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു 70 റണ്‍സെടുത്ത വിരാട് കോലിയുടേയും 50 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലിന്റേയും മികവില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സെടുത്തു. എന്നാല്‍ മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 49 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളും 47 റണ്‍സെടുത്ത ധ്രുവ് ജുറലും പ്രതീക്ഷ നല്‍കിയെങ്കിലും അവസാന ഓവറുകളില്‍ രാജസ്ഥാന്‍ കളി മറക്കുകയായിരുന്നു. രാജസ്ഥാന്റെ നാല് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡാണ് ആര്‍സിബിയെ വിജയത്തിലേക്ക് നയിച്ചത്.

https://dailynewslive.in/ രാജ്യത്തെ പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഓഹരി ഉടമകള്‍ക്ക് 2024-25 വര്‍ഷത്തേക്ക് 26 ശതമാനം ഇടക്കാല ലാഭവിഹിതം നല്‍കാന്‍ അനുമതി നല്‍കി. അംഗങ്ങളുടെ രജിസ്റ്ററില്‍ 2025 ഏപ്രില്‍ 25ന് പേരുള്ളവര്‍ക്കാണ് ഇടക്കാല ലാഭവിഹിതം നല്‍കുക. പ്രഖ്യാപനം നടത്തി 30 ദിവസത്തിനകം സെബിയുടെ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് ഈ ഇടക്കാല ലാഭവിഹിതം നല്‍കും. 2011 മുതല്‍ കമ്പനി എല്ലാ വര്‍ഷവും ലാഭവിഹിതം നല്‍കുന്നുണ്ട്. അന്നു മുതല്‍ ഇതുവരെ പത്തു രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് ആകെ 181.50 രൂപ ലാഭവിഹിതമാണ് നല്‍കിയിട്ടുള്ളത്. ഡിസംബറില്‍ അവസാനിച്ച മൂന്നാംപാദത്തില്‍ 4,423 കോടി രൂപ വരുമാനവും 1,363 കോടി രൂപ ലാഭവും നേടാന്‍ മുത്തൂറ്റ് ഫിനാന്‍സിന് സാധിച്ചിരുന്നു.

https://dailynewslive.in/ പാക് നടന്‍ ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം ‘അബിര്‍ ഗുലാല്‍’ ഇന്ത്യയില്‍ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങള്‍. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷമാണ് തീരുമാനം. മെയ് 9ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. ഇതിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഒമ്പത് വര്‍ഷത്തിന് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമയായിരുന്നു അബിര്‍ ഗുലാല്‍. ഖൂബ്‌സുരത് (2014), കപൂര്‍ & സണ്‍സ് (2016), ഏ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ മൂന്ന് സിനിമകളിലാണ് ഫവാദ് ഖാന്‍ അഭിനയിച്ചിട്ടുള്ളത്. ആര്‍തി എസ് ബാഗ്ദിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ വാണി കപൂര്‍ ആണ് നായിക. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഭീകരാക്രണത്തിന് പിന്നാലെ യൂട്യൂബ് ഇന്ത്യയില്‍ നിന്ന് ഇരുപാട്ടുകളും അപ്രത്യക്ഷമായി.

https://dailynewslive.in/ തമിഴ്- മലയാളം സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമാണ് ‘ജയിലര്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാര്‍ത്തയും ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജയിലര്‍ 2വിന്റെ ഷൂട്ടിങ് അട്ടപ്പാടിയില്‍ ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഫഹദ് ഫാസിലും ഉണ്ടാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ഫഹദ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ഷെഡ്യൂള്‍ മുതല്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടനെ ഉണ്ടാകുമെന്നാണ് വിവരം. രജനികാന്ത്, രമ്യ കൃഷ്ണന്‍, മിര്‍ണ മേനോന്‍ തുടങ്ങിയവരാണ് ജയിലര്‍ 2 ഷൂട്ടിനായി അട്ടപ്പാടിയിലെത്തിയത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വേട്ടയ്യന്‍ എന്ന ചിത്രത്തിലും രജനികാന്തിനൊപ്പം ഫഹദ് എത്തിയിരുന്നു. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ 2 വില്‍ വന്‍ താരനിര അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ 50 ലക്ഷം രൂപ വിലയുള്ള നിസാന്റെ ആഡംബര ഫ്ലാഗ്ഷിപ്പ് എസ്യുവിയായ എക്‌സ്-ട്രെയിലിന് 21 ലക്ഷം രൂപ കിഴിവ്. ഈ കാര്‍ ഇപ്പോള്‍ വെറും 29 ലക്ഷം രൂപയ്ക്ക് ലഭ്യമാകും. 2024 ഓഗസ്റ്റില്‍ നിസ്സാന്‍ ഇന്ത്യയില്‍ 150 യൂണിറ്റ് എക്സ്-ട്രെയില്‍ ലോഞ്ച് ചെയ്തിരുന്നു. എന്നാല്‍, ഉയര്‍ന്ന വിലയും പരിമിതമായ സവിശേഷതകളും കാരണം ആളുകള്‍ അത് വാങ്ങാന്‍ വലിയ താല്‍പ്പര്യം കാണിച്ചില്ല. ഇപ്പോള്‍ ബിഗ് ബോയ് ടോയ്‌സ് പോലുള്ള പ്രീമിയം ഡീലര്‍മാര്‍ ഇത് പുതിയ അവസ്ഥയില്‍ വലിയ വിലക്കിഴിവില്‍ വില്‍ക്കുന്നു. ആഡംബര കാറുകളും സൂപ്പര്‍കാറുകളും വില്‍ക്കുന്ന ജനപ്രിയ യൂസ്ഡ് കാര്‍ ഡീലര്‍ഷിപ്പാണ് ബിഗ് ബോയ് ടോയ്‌സ്. ഇതിന് 1.5 ലിറ്റര്‍, 3-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിന്‍ മാത്രമേ ലഭിക്കൂ, ഇത് 160ബിഎച്പി പവറും 300എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നു, ഇത് ഫോര്‍ച്യൂണറിനേക്കാള്‍ വളരെ കുറവാണ്.

https://dailynewslive.in/ ചുറ്റുമുള്ള യാഥാര്‍ത്ഥ്യം തന്നെ അയുക്തികവും അപഹാസ്യവുമാകുന്ന സമകാലികജീവിതസാഹചര്യത്തെയും അതിനെ നിര്‍ണ്ണയിക്കുന്ന അധികാരത്തെയും സൂക്ഷ്മവും നിശിതവുമായി വിചാരണ ചെയ്യുന്നതിന് അതേ വിധത്തിലുള്ള ഒരപരലോകം ഈ നോവലില്‍ നിര്‍മ്മിക്കപ്പെടുന്നു. അധികാരം നിലനിര്‍ത്താനുള്ള ജുഗുപ്‌സാവഹമായ അനുഷ്ഠാനങ്ങളില്‍ നാം ഇരകളോ കാണികളോ ആക്കപ്പെടുന്നു. ശ്ലീലവും അശ്ലീലവും വേര്‍തിരിക്കാനാവാത്ത ഭാഷയുടെ ആഭിചാരത്തിലൂടെ, ദാരുണവും ഒപ്പം പരിഹാസ്യവുമായ ആചാരങ്ങളെയും അധികാരത്തിന്റെ ഗൂഢാലോചനകളെയും കൂസലില്ലാതെ വെളിപ്പെടുത്തുന്ന ഈ നോവല്‍ സംഭവിക്കേണ്ടത് കാലത്തിന്റെ അനിവാര്യതയാവാം. ‘കോവര്‍ മനുഷ്യര്‍’. സുരേഷ് പി തോമസ്. ഡിസി ബുക്സ്. വില 135 രൂപ.

https://dailynewslive.in/ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ഇലക്കറിയാണ് ബ്രൊക്കോളി. വിറ്റാമിന്‍ സി, കെ, ബീറ്റാ കരോട്ടിന്‍, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. വിറ്റാമിന്‍ സി, ആന്റി ഓക്സിഡന്റുകള്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ ബ്രൊക്കോളി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. നാരുകളാല്‍ സമ്പന്നമായ ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും ഹൃദയാരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം, മഗ്നീഷ്യം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സി, ഇ, കെ അടങ്ങിയ ബ്രൊക്കോളി തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും. കാത്സ്യം, വിറ്റാമിന്‍ കെ തുടങ്ങിയവ അടങ്ങിയ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വിറ്റാമിന്‍ എ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും. പതിവായി ബ്രൊക്കോളി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. 100 ഗ്രാം ബ്രൊക്കോളിയില്‍ 34 കലോറിയാണ് അടങ്ങിയിരിക്കുന്നത്. ഫൈബറിനാല്‍ സമ്പന്നമായ ബ്രൊക്കോളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും. ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒഡീഷയിലെ ജാര്‍സുഗുഡയിലാണ് സുജാത ജനിച്ചത്. അവര്‍ക്ക് പൂക്കളോട് വലിയ പ്രിയമായിരുന്നു. 2020 ലെ ലോക്ഡൗണ്‍ സമയത്താണ് ഹൈഡ്രോപോണിക് കൃഷിയെപറ്റി മനസ്സിലാക്കുന്നത്. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഓണ്‍ലൈന്‍ വഴി പഠിക്കുകയും ഗവേഷണങ്ങള്‍ നടത്തുകയും ചെയ്തു. മണ്ണില്ലാത്ത പുതിയ കൃഷിരീതി അവര്‍ പരീക്ഷിച്ചത് തന്റെ സ്വന്തം വീട്ടിലെ സ്വീകരണ മുറിയിലായിരുന്നു. ആദ്യകാലങ്ങളില്‍ വലിയ വെല്ലുവിളികളാണ് അവര്‍ നേരിട്ടത്. നിരന്തര പരീക്ഷണങ്ങളിലൂടെ ഒഡീഷയിലെ കഠിനമായ കാലാവസ്ഥയില്‍ കൃഷി ചെയ്യാന്‍ കഴിയില്ലെന്ന് കരുതിയിരുന്ന വിളകളായ ലെറ്റൂസ്, ചുവന്ന കാബേജ്, ചെറി തക്കാളി തുടങ്ങിയ പച്ചക്കറികള്‍ അവര്‍ വിജയകമായി ഉത്പാദിപ്പിക്കുകയും വിപണി കണ്ടെത്തുന്നതില്‍ വിജയിക്കുകയും ചെയ്തു. തുടര്‍ന്ന് അവര്‍ മൈക്രോഗീന്‍സ് കൃഷിയിലേക്ക് കടന്നു. അതവര്‍ക്ക് ആഴ്ചയില്‍ ഇരുപതിനായിരം രൂപ വരെ വരുമാനം നേടിക്കൊടുത്തു. പിന്നീട് നടത്തിയ പരീക്ഷണം കുങ്കുമപ്പൂ കൃഷിയിലായിരുന്നു. ഇതിനായി 11 ലക്ഷം രൂപ മുടക്കി കാലാവസ്ഥ നിയന്ത്രിതമുറി നിര്‍മ്മിച്ചു. മാസങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ശേഷം ഉയര്‍ന്ന നിലവാരമുളള കുങ്കുമപ്പൂ നിര്‍മ്മിക്കുന്നതില്‍ അവര്‍ വിജയിച്ചു. കഹ്വ ടീ, ഫേസ് സെറം, പായ്ക്കുകള്‍ തുടങ്ങി കുങ്കുപ്പൂ ഉത്പന്നങ്ങള്‍ അവര്‍ വിപണിയിലെത്തിച്ചു. ഇന്ന അവരുടെ ബ്ലൂം ഇന്‍ ഹൈഡ്രോ എന്ന സംരംഭം 20 പേര്‍ക്ക് തൊഴില്‍ നല്‍കുകയും ഏകദേശം 20 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുകയും ചെയ്യുന്നു. അഭിനിവേശവും സ്ഥിരോത്സാഹവും ഉണ്ടെങ്കില്‍ ഏറ്റവും അസാധാരണമായ സ്വപ്നങ്ങള്‍ പോലും മനോഹരമായി പൂവിടുക തന്നെ ചെയ്യും – ശുഭദിനം.