ഇന്ത്യയില്‍ 2025 മോഡല്‍ അവെനിസ്, ബര്ഗ്മാന് സ്കൂട്ടറുകള് പുറത്തിറക്കി സുസുക്കി. രണ്ടു മോഡലുകളിലും ഒബിഡി-2ബി കംപ്ലയിന്റ് എന്‍ജിനുകളാണ് നല്‍കിയിരിക്കുന്നത്. 2025 മോഡല്‍ അവെനിസിന് സുസുക്കി 93,200 രൂപയാണ്(എക്സ് ഷോറൂം) വില. ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ മിറാ റെഡ്, ചാംപ്യന്‍ യെല്ലോ വിത്ത് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക്, ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് വിത്ത് പേള്‍ ഗ്ലൈസര്‍ വൈറ്റ് ആന്റ് ഗ്ലോസി സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് നിറങ്ങള്‍. മെറ്റാലിക് മാറ്റെ ബ്ലാക്ക് കളറിലുള്ള സ്പെഷല്‍ എഡിഷന് 94,000 രൂപയാണ് എക്സ് ഷോറൂം വില. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ ഓള് അലൂമിനിയം ഒബിഡി-2ബി എന്‍ജിനാണ് അവെനിസിന്റെ കരുത്ത്. 6750 ആര്‍പിഎമ്മില്‍ 8.5എച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. ബര്‍ഗ്മാനിലും സുസുക്കി അലൂമിനിയം 124.3സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. ഒബിഡി-2ബി സംവിധാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.5എച്ച്പി കരുത്തും പരമാവധി 10എന്‍എം ടോര്‍ക്കുമാണ് ബര്ഗ്മാന് പുറത്തെടുക്കുക.
അവെനിസ്, ബര്ഗ്മാന് സ്കൂട്ടറുകള് പുറത്തിറക്കി
